വ്യാജരേഖകൾ ചമച്ച് ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരന്റെ സാമ്പത്തിക തട്ടിപ്പ്; പ്രതിഷേധ മാർച്ചുമായി ഡിവൈഎഫ്ഐ …

വ്യാജരേഖകൾ ചമച്ച് ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാരന്റെ സാമ്പത്തിക തട്ടിപ്പ്; പ്രതിഷേധ മാർച്ചുമായി ഡിവൈഎഫ്ഐ …

ഇരിങ്ങാലക്കുട: വ്യാജരേഖകൾ ചമച്ച് നഗരസഭ ജീവനക്കാരൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ വിഷയത്തിൽ പ്രതിഷേധ മാർച്ചുമായി ഡിവൈഎഫ്ഐ. സാമ്പത്തിക തട്ടിപ്പിനും തട്ടിപ്പ് നടത്തിയവർക്ക് നഗരസഭ ഭരണസമിതി സംരക്ഷണം നല്കുകയാണെന്നും ആരോപിച്ചായിരുന്നു മാർച്ച്. തട്ടിപ്പ് നടത്തിയ ജീവനക്കാരൻ കോൺഗ്രസ്സുമായി ബന്ധപ്പെട്ട സംഘടനയിലാണ് പ്രവർത്തിക്കുന്നതെന്നും കഴിഞ്ഞ കാലങ്ങളിലും പിടിക്കപ്പെട്ടിട്ടുണ്ടെന്നും ക്രിമിനൽ കേസിൽ ഇയാളെ പ്രതി ചേർക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. നഗരസഭ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം പി കെ മനുമോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ വിഷ്ണു പ്രഭാകർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ സി സി ഷിബിൻ, എം എസ് സഞ്ജയ്, എസ്എഫ്ഐ ഏരിയ പ്രസിഡണ്ട് മിഥുൻ തുടങ്ങിയവർ പ്രസംഗിച്ചു.

Please follow and like us: