അശോകവനം പദ്ധതിയുമായി ശ്രീകൂടൽമാണിക്യ ദേവസ്വം ….

അശോകവനം പദ്ധതിയുമായി ശ്രീകൂടൽമാണിക്യ ദേവസ്വം ….

ഇരിങ്ങാലക്കുട : അശോകവനം പദ്ധതിയുമായി ശ്രീകൂടൽമാണിക്യ ദേവസ്വം. മണ്ഡലത്തിലെ സമഗ്ര കാർഷിക വികസന പദ്ധതിയായ പച്ചക്കുടയുടെയും കേരള സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെയും മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെയും സാങ്കേതിക സഹായത്തോടെയുമാണ് പദ്ധതി ആരംഭിക്കുന്നത്.
കൂടൽമാണിക്യം ദേവസ്വത്തിന്റെ അധീനതയിലുള്ള 75 ഏക്കറോളം വരുന്ന ഭൂമിയിൽ ഘട്ടം ഘട്ടമായി പതിനായിരം അശോക വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം 2023 ലെ തിരുവുൽസവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പടിഞ്ഞാറെ ഊട്ടുപ്പുരയിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ വച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു.
യോഗത്തിൽ വച്ച് കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് നേടിയ ഡോ സദനം കൃഷ്ണൻകുട്ടി , അനുപമ മേനോൻ എന്നിവരെ ആദരിച്ചു.
ഒരു കോടി ഇരുപത്തിയേഴ് ലക്ഷം രൂപ വരവ് പ്രതീക്ഷിക്കുന്ന ഉൽസവബഡ്ജറ്റ്
യോഗത്തിൽ അഡ്മിനിസ്ട്രറ്റർ ഷിജിത്ത് കെ ജെ അവതരിപ്പിച്ചു. ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ അധ്യക്ഷനായിരുന്നു. ഭരണ സമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, കെ ജി അജയകുമാർ ,കെ ജി സുരേഷ്, എ വി ഷൈൻ ,കൃഷിവകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ മിനി, മറ്റത്തൂർ ലേബർ കോൺട്രാക്ടർ സൊസൈറ്റി സെക്രട്ടറി പ്രശാന്ത്, സംഗമേശ്വര ആയുർവേദ ഡയറക്ടർ ഡോക്ടർ കേസരി, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: