വെള്ളാങ്ങല്ലൂരിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച പടക്കനിർമ്മാണശാലക്ക് നേരെ നടപടി; 25,000 രൂപ പിഴയിട്ട് പഞ്ചായത്ത് …
ഇരിങ്ങാലക്കുട :വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ മുകുന്ദപുരത്ത് പ്രവർത്തിച്ച് വരുന്ന ചാമ്പ്യൻ ഫയർ വർക്ക്സ്
പടക്ക നിർമ്മാണശാലയുടെ വളപ്പിൽ പ്ലാസ്റ്റിക് വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കുന്നുവെന്ന
പരാതിയിൽ നടത്തിയ പരിശോധനയെ തുടർന്ന് സ്ഥാപനമുടമയിൽ നിന്നും അധികൃതർ 25,000/-രൂപ പിഴ ഈടാക്കി.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിഷി.കെ, അസി.സെക്രട്ടറി സുജൻ പൂർത്തി. ഹെൽത്ത്
ഇൻസ്പെക്ടർ കെ.എസ്.മനോജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശരത്ത്കുമാർ.എസ്, എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.
ക്ലീൻ വെള്ളാങ്ങല്ലൂർ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹരിതകർമ്മ സേനാംഗ
ങ്ങൾ വീടുകളും കടകളും സ്ഥാപനങ്ങളും സന്ദർശിച്ച് മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെന്നും,
എല്ലാവരും യൂസർഫീ നൽകി ഈ പദ്ധതിയോട് സഹകരിക്കണമെന്നും, നിയമലംഘനം
നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡണ്ട് എം.എം.മുകേഷ്
അറിയിച്ചു.ആഴ്ചകൾക്ക് മുമ്പ് മാലിന്യം തള്ളിയവരിൽ നിന്നും ഗ്രാമപഞ്ചായത്ത് 25,000 രൂപ ഈടാക്കിയിരുന്നു.