ആഗോളവല്ക്കരണത്തിനെതിരായ കേരളീയബദലായ സഹകരണ മേഖലയെ തകർക്കാൻ ആർഎസ്എസ് ഗൂഡാലോചനയെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ : …

ആഗോളവല്ക്കരണത്തിനെതിരായ കേരളീയബദലായ സഹകരണ മേഖലയെ തകർക്കാൻ ആർഎസ്എസ് ഗൂഡാലോചനയെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ : …

ഇരിങ്ങാലക്കുട : ആഗോളവല്ക്കരണത്തിനെതിരായ കേരളീയബദലായ സഹകരണമേഖലയെ തകർക്കാനാണ് കേന്ദ്രവും ആർഎസ്എസും ശ്രമിക്കുന്നതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ . തൃശ്ശൂരിൽ ഡിസംബർ 13 മുതൽ 16 വരെ നടക്കുന്ന അഖിലേന്ത്യാ കിസാൻ സഭ ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി ” കാർഷിക മേഖലയും സംരംഭകത്വവും – സഹകരണ മേഖലയുടെ സാധ്യതകൾ’ എന്ന വിഷയത്തിൽ ഗായത്രി ഹാളിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന കാർഷിക പ്രതിസന്ധിയുടെ വലിയ ആഘാതം നേരിടുന്ന സംസ്ഥാനമായി കേരളം മാറി. കാർഷിക ഉൽപ്പന്നങ്ങളുടെ വിലയിടിഞ്ഞ് കഴിഞ്ഞു. കർഷകർ തകർച്ചയിലേക്ക് നീങ്ങുമ്പോൾ ഗ്രാമീണ മേഖല രൂക്ഷമായ തൊഴിലില്ലായ്മയുടെ പിടിയിലാണ്. തകർന്ന മനുഷ്യരുടെ തലയിലേക്ക് തീവ്ര വർഗ്ഗീയത കയറ്റി വയ്ക്കാനാണ് ബിജെപി ശ്രമിച്ച് കൊണ്ടിരിക്കുന്നത്. മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിതരണം ചെയ്യുന്നതടക്കമുള്ള നവീകരണ നടപടികൾ കാർഷിക മേഖലയിൽ ഉണ്ടാകേണ്ടതുണ്ട്. പാവപ്പെട്ടവന്റെ ബദലായ സഹകരണമേഖലക്ക് ഇക്കാര്യത്തിൽ ഗണ്യമായ പങ്കാണ് വഹിക്കാനുള്ളത് . അതീവ ജാഗ്രതയോടെ സഹകരണ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ട് പോകേണ്ടതുണ്ടെന്നും സിപിഎം നേതാവ് പറഞ്ഞു. എരിയ സംഘാടകസമിതി ചെയർമാൻ വി എ മനോജ്കുമാർ അധ്യക്ഷനായിരുന്നു. കേരള ബാങ്ക് വൈസ് ചെയർമാൻ എം കെ കണ്ണൻ, കെസിഇയു സംസ്ഥാന സെക്രട്ടറി കെ ബി ജയപ്രകാശ്, മുൻ എംഎൽഎ പ്രൊഫ. കെ യു അരുണൻമാസ്റ്റർ, ടി നരേന്ദ്രൻ , കെ പി ദിവാകരൻ മാസ്റ്റർ, അഡ്വ കെ ആർ വിജയ , ടി എസ് സജീവൻമാസ്റ്റർ, ടി ജി ശങ്കരനാരായണൻ , ജോസ് ജെ ചിറ്റിലപ്പിള്ളി , ലത ചന്ദ്രൻ , യു പ്രദീപ് മേനോൻ ,വിജയലക്ഷ്മി വിനയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: