ഹര്‍ത്താലിനിടയില്‍ സി.പി.എം പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ പൊറത്തിശ്ശേരി സ്വദേശിയായ പ്രതിക്ക് തടവും പിഴയും…
ഇരിങ്ങാലക്കുട: ഹര്‍ത്താലിനിടയില്‍ ബൈക്കു യാത്രക്കാരനെ ആക്രമിച്ച കേസില്‍ കുറ്റക്കാരനെന്നു കണ്ട് പ്രതിയെ ശിക്ഷിച്ചു. പൊറത്തിശ്ശേരി സ്വദേശി വല്ലത്തുപറമ്പില്‍ അബി (25)യെയാണ് കുറ്റക്കാരനെന്ന് കണ്ട് ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ടി.ബി.ഫസീല ഒരു വര്‍ഷം തടവിനും 5000 രൂപ പിഴയൊടുക്കുന്നതിനും ശിക്ഷിച്ചത്. 2019 ജനുവരി മൂന്നിന് ശബരിമല അയ്യപ്പസേവാകര്‍മ്മ സമിതിയുടെ നേത്യത്വത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ച് കരുവന്നൂര്‍ പുത്തന്‍തോടിനു സമീപം വെച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനത്തിനിടെ ഭാര്യയും ഒന്നിച്ച് ബൈക്കില്‍ യാത്ര ചെയ്തിരുന്ന പൊറത്തിശ്ശേരി കുന്നത്തു വീട്ടില്‍ വാസുദേവനെ മൂക്കിനിടിച്ച് പരിക്കേല്‍പിച്ച കേസിലാണ് കോടതി വിധി പറഞ്ഞത്. തൃശ്ശൂർ മെഡിക്കല്‍ കോളേജില്‍ നിന്നും ജോലി കഴിഞ്ഞ് ഭാര്യയെ വീട്ടിലേക്ക് കൊണ്ടു വരുന്നതിനിടയിലാണ് ആക്രമണം നടന്നത്. ഇരിങ്ങാലക്കുട പൊലീസ് സബ്ബ് ഇന്‍സ്പെക്ടർ സി.ബി.ബിബിന്‍ ആണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ പി.ജെ.ജോബി, അഡ്വക്കേറ്റുമാരായ ജിഷ ജോബി,എബിന്‍ ഗോപുരന്‍,യാക്കൂബ് സുല്‍ഫിക്കര്‍ എന്നിവർ ഹാജരായി.