അതിദാരിദ്യനിർമ്മാർജ്ജന പദ്ധതിയുടെ തുടർ നടപടികളുമായി കാട്ടൂർ പഞ്ചായത്ത് ; ഗുണഭോക്താക്കളായി ഉൾപ്പെടുത്തിയത് പതിനഞ്ച് പേരെ ;അതിദരിദ്രരെ മുഖ്യധാരയിലെത്തിച്ച് ജീവിതഭദ്രതയും സുരക്ഷയും ഉറപ്പുവരുത്തുമെന്ന് മന്ത്രി ഡോ ആർ ബിന്ദു…

അതിദാരിദ്യനിർമ്മാർജ്ജന പദ്ധതിയുടെ തുടർ നടപടികളുമായി കാട്ടൂർ പഞ്ചായത്ത് ; ഗുണഭോക്താക്കളായി ഉൾപ്പെടുത്തിയത് പതിനഞ്ച് പേരെ ;അതിദരിദ്രരെ മുഖ്യധാരയിലെത്തിച്ച് ജീവിതഭദ്രതയും സുരക്ഷയും ഉറപ്പുവരുത്തുമെന്ന് മന്ത്രി ഡോ ആർ ബിന്ദു…

ഇരിങ്ങാലക്കുട: സമൂഹത്തിലെ അതിദരിദ്രരെ മുഖ്യധാരയിലെത്തിച്ച് അവരുടെ ജീവിത ഭദ്രതയും സുരക്ഷയും ഉറപ്പു വരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. സാമൂഹ്യ നീതിയിലധിഷ്ഠിതമായ സമഗ്ര വികസനം എന്ന കാഴ്പ്പാടാണ് സർക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു. കാട്ടൂർ പഞ്ചായത്ത് അതിദാരിദ്ര്യ നിർമ്മാർജ്ജന ഉപപദ്ധതി നിർവഹണ ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.

ദാരിദ്ര്യ നിർമ്മാർജ്ജനം നല്ല രീതിയിൽ ഏറ്റെടുത്ത് നടത്താനായ സംസ്ഥാനമാണ് കേരളം. കാലങ്ങളായുണ്ടായ വർഗ സമവാക്യങ്ങൾ മാറ്റിയെഴുതാനും എല്ലാവർക്കും നല്ല രീതിയിലുള്ള ജീവിത നിലവാരം ഉറപ്പുവരുത്താനും സാധിച്ചിട്ടുണ്ട്. എങ്കിൽ പോലും നവകേരള വികസന മോഡലിന്റെ ആനുകൂല്യങ്ങൾ ലഭിക്കാത്ത ഒരു വിഭാഗം ഇപ്പോഴും കേരളത്തിലുണ്ട്. അവരെയും സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് അതിദാരിദ്ര നിർമ്മാർജ്ജന പ്രക്രിയയിലൂടെ സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കാട്ടൂർ കാറ്റിക്കിസം ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, കാനറ ബാങ്ക് ചീഫ് മാനേജർ ജിൻസിമോൾ കെ.ആന്റണി എന്നിവർ വിശിഷ്ടാതിഥികളായി.
പഞ്ചായത്ത് സെക്രട്ടറി ഷാജിക്ക് എം.എച് പദ്ധതി വിശദീകരണം നടത്തി.

വൈസ് പ്രസിഡന്റ്‌ സി.സി സന്ദീപ്,ബ്ലോക്ക് മെമ്പർ വി.എം ബഷീർ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ വിമല സുഗുണൻ, ടി.വി ലത,വാർഡ് മെമ്പർമാരായ പി.എസ് അനീഷ്,റഹി ഉണ്ണികൃഷ്ണൻ,രമ ഭായ് ടീച്ചർ,അംബുജ രാജൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു

ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എം കമറുദ്ദീൻ സ്വാഗതവും വി. ഇ.ഒ. പ്രജിത പ്രകാശ് നന്ദിയും പറഞ്ഞു.

Please follow and like us: