അഞ്ചര ഗ്രാം എംഡിഎംഎ യുമായി കയ്പമംഗലത്ത് യുവാക്കൾ പോലീസ് പിടിയിൽ …

അഞ്ചര ഗ്രാം എംഡിഎംഎ യുമായി കയ്പമംഗലത്ത് യുവാക്കൾ പോലീസ് പിടിയിൽ …

കയ്പമംഗലം: ആറാട്ടുകടവ് ബീച്ച് ,താടി വളവ് ആയുർവേദ ഡിസ്പെൻസറി എന്നീ സ്ഥലങ്ങളിൽ കയ്പമംഗലം സബ്ബ് ഇൻസ്പെക്ടർ ടോണി .ജെ. മറ്റത്തിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ കൊടുങ്ങല്ലൂർ എടവിലങ്ങ് കണ്ണമ്പുഴ വീട്ടിൽ ജോയൽ (19 ), മേത്തല ചേരമാൻ പള്ളി അടിമപറമ്പിൽ വീട്ടിൽ സാലിഹ് (28) എന്നിവരെ പിടി കൂടി.
ഇവരുടെ പക്കൽ നിന്നും5.5 ഗ്രാം എംഡിഎംഎ പിടിച്ചിടുത്തു. ഇവര്‍ സഞ്ചരിച്ച ബുള്ളറ്റും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.പ്രതികളുടെ ഫോൺ പരിശോധിച്ച് വരികയാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തിൽ എസ്ഐ ഗോകുൽ ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നജീബ് ,പ്രശാന്ത് കുമാർ വി എൻ ,സി പി.ഒ ഗിൽബെർട്ട് എന്നിവർ ഉണ്ടായിരുന്നു. പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെപറ്റിയും, പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കുറിച്ചും പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ഇനിയും ഇത്തരത്തിൽ കടത്തിക്കൊണ്ടുവരുന്ന മയക്കുമരുന്ന് കണ്ടെത്താൻ പോലീസ് രഹസ്യമായ നിരീക്ഷണം ആരംഭിച്ചിട്ടുള്ളതായും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻശങ്കരൻ അറിയിച്ചു. തീരദേശത്ത് വിവിധ ഇനങ്ങളിൽപെട്ട മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തീരദേശത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Please follow and like us: