കൊരട്ടി ചിറങ്ങരയിൽ മാരകമായ എംഡിഎംഎ യുമായി കമിതാക്കൾ പിടിയിൽ …

കൊരട്ടി ചിറങ്ങരയിൽ മാരകമായ എംഡിഎംഎ യുമായി കമിതാക്കൾ പിടിയിൽ …

ചാലക്കുടി: കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ചിറങ്ങരയിൽ വാഹനപരിശോധനയ്ക്കിടയിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ്

തൃശ്ശൂർ കുന്നമംഗലം കുറുക്കഞ്ചേരി കുറ്റിപറമ്പിൽ വീട്ടിൽ അജ്മൽ ( 23 ) , വടക്കുഞ്ചേരി പൊന്മല മേല്പുരക്കൽ വീട്ടിൽ പവിത്ര ( 25 )എന്നിവരെ തൃശ്ശൂർ റൂറൽ ജില്ല ഡാൻസാഫ് ടീമും കൊരട്ടി പോലീസും മാരകമായ എംഡിഎംഎ സഹിതം പിടികൂടിയത്.

 

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെ ഐപിഎസ് ന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് തൃശ്ശൂർ റൂറൽ ജില്ല ഡിസിബി ഡിവൈഎസ്പി ഷാജ് ജോസ് , കൊരട്ടി സി ഐ അരുൺ എന്നിവരുടെ നേതൃത്വത്തിൽ കൊരട്ടി എസ് ഐ സൂരജ്, ഉദ്യോഗസ്ഥരായ സജി വർഗീസ്, എബിൻ, സ്റ്റീഫൻ, ജയകൃഷ്ണൻ, ലിജു ഇയാനി, രഞ്ജിത്ത്, മിഥുൻ ആർ കൃഷ്ണ, ഷറഫുദ്ദീൻ, മാനുവൽ, അശ്വതി എന്നിവരുടെ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

 

പിടിയിലായ പവിത്ര തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഈ വർഷം നടന്ന പോക്സോ കേസിലെ പ്രതി കൂടിയാണ്. തൃശ്ശൂരിലെ സ്വകാര്യ ബ്യൂട്ടിപാർലർ ഷോപ്പിൽ ജോലി ചെയ്തു വരികയാണ്. ആവശ്യക്കാർ വിളിക്കുന്ന മുറയ്ക്ക് രാത്രികളിൽ മോട്ടർസൈക്കിൾ സഞ്ചരിച്ച് ജില്ലയുടെ ഏത് ഭാഗത്തും ചെന്ന് വിൽപ്പന നടത്തുന്നവരാണ് പിടിയിലായ കാമിതാക്കൾ. പോലീസിന്റെ കണ്ണിൽ പെടാതിരിക്കാനാണ് രാത്രികാലങ്ങളിൽ നൈറ്റ് റൈഡിങ് എന്ന പേരിൽ പെൺകുട്ടികളെ ഇരുത്തി സഞ്ചരിക്കുന്നത്.

പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തതിനുശേഷം ഇവർക്ക് എംഡിഎംഎ കൊടുക്കുന്ന ആളുകളെയും ഇവരിൽ നിന്നും എംഡിഎംഎ വാങ്ങിക്കുന്ന ആളുകളെയും കുറിച്ച് പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Please follow and like us: