സമകാലീന ഇന്ത്യൻ യാഥാർഥ്യങ്ങളെ നിശിതമായ വിചാരണക്ക് വിധേയമാക്കുന്ന ” ഗായത്രിയും ജമീല “യുടെയും കേരളത്തിലെ ആദ്യ അവതരണം ഇരിങ്ങാലക്കുടയിൽ ഒക്ടോബർ 23 ന്…

സമകാലീന ഇന്ത്യൻ യാഥാർഥ്യങ്ങളെ നിശിതമായ വിചാരണക്ക് വിധേയമാക്കുന്ന ” ഗായത്രിയും ജമീല “യുടെയും കേരളത്തിലെ ആദ്യ അവതരണം ഇരിങ്ങാലക്കുടയിൽ ഒക്ടോബർ 23 ന്…

ഇരിങ്ങാലക്കുട : സമകാലീന ഇന്ത്യൻ യാഥാർഥ്യങ്ങളെ നിശിതമായ വിചാരണക്ക് വിധേയമാക്കുന്ന ” ഗായത്രിയും ജമീല “യുടെയും കേരളത്തിലെ ആദ്യ അവതരണം ഇരിങ്ങാലക്കുടയിൽ ഒക്ടോബർ 23 ന് അരങ്ങേറും. ഇന്നർ സ്പേസ് ലിറ്റിൽ തിയേറ്റർ അവതരിപ്പിക്കുന്ന 23 ന് രാത്രി 7 ന് മണ്ണാത്തിക്കുളം റോഡിലുളള വാൾഡൻ പോണ്ട് ഹൗസിലാണ് അരങ്ങേറുന്നത്.

ഡൽഹി കേന്ദ്രീകരിച്ച് പ്രവാസി നാടകരംഗത്ത് പ്രവർത്തിക്കുന്ന ഇരിങ്ങാലക്കുട സ്വദേശിയായ അനിൽ പ്രഭാകരൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ ഗായത്രിയും ജമീലയും 2019 ൽ എറ്റവും നല്ല നാടകത്തിനുള്ള കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് നേടിയതാണ്. അപരിചതരായ രണ്ട് കഥാപാത്രങ്ങളിലൂടെയാണ് ഒന്നേകാൽ മണിക്കൂറുള്ള നാടകം സഞ്ചരിക്കുന്നത്. ഓരോ സ്വതന്ത്ര്യ മനുഷ്യനും സ്വന്തം ഇച്ഛയ്ക്ക് ജീവിച്ച് തുടങ്ങുമ്പോൾ ആ സ്വാതന്ത്ര്യം തങ്ങൾക്ക് എതിരാണെന്ന് തീവ്ര മത വിഭാഗങ്ങൾ കരുതി ഭയപ്പെടുന്നു. തീവ്ര മത വിശ്വാസികൾ അടിസ്ഥാനപരമായി ഭീരുക്കളാണെന്നും വലതുപക്ഷ ഫാസിസത്തിന് ഒരു രാഷ്ട്ര നിർമ്മാണത്തിലും ഒരു പങ്കും എടുത്ത് പറയാനില്ലെന്നും നാടകം ചൂണ്ടിക്കാണിക്കുന്നു.

നാടക പ്രവർത്തകനായ സുരേഷ് അന്തിക്കാട് , ഗേൾസ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർഥിനിയായ ആതിര ലതി പ്രകാശൻ എന്നിവരാണ് മുഖ്യ വേഷങ്ങളിൽ . കലേഷ് അശോകൻ ,സേതു, ആദിത്യ, വിശാഖ് ഭാസി എന്നിവരാണ് അണിയറയിൽ. പുല്ലൂർ ചമയം നാടക വേദിയുടെ നാടക രാവിന്റെ ഭാഗമായി ഒക്ടോബർ 28 ന് ടൗൺഹാളിലും ” ഗായത്രിയും ജമീല ” യും അവതരിപ്പിക്കുന്നുണ്ട്.

Please follow and like us: