ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ കാട്ടൂർ സ്വദേശിയായ പ്രതി പിടിയിൽ …
തൃശ്ശൂർ: തളിക്കുളം സ്വദേശിനി അരവശ്ശേരി വീട്ടിൽ നൂറുദ്ദീന്റെ മകൾ ഹഷിത എന്ന സ്ത്രീയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയും, ഹഷിതയുടെ ഭർത്താവുമായ കാട്ടൂർ പണിക്കർ മൂലയിൽ മംഗലത്തറ വീട്ടിൽ മുഹമ്മദ് ആസിഫ് (27)എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ ഐപിഎസ് ന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരനും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു .
ഈ കഴിഞ്ഞ ഓഗസ്റ്റ് മാസം 20-ാം തിയതിയാണ് പ്രസവിച്ച് 18 ദിവസം പ്രായമായ കുഞ്ഞിനെയും ഭാര്യയെയും കാണാനെന്ന വ്യാജേന തന്റെ വീട്ടുകാരും ഒന്നിച്ച് ഹഷിതയുടെ തളിക്കുളത്തുളള വീട്ടിൽ എത്തിയ പ്രതി ആസിഫ് ബാഗിൽ കരുതിയിരുന്ന വടിവാൾ ഉപയോഗിച്ച് ഭാര്യ ഹഷിത യെയും വാപ്പ നൂറുദ്ദീനെയും വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹഷിത 21 ന് ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു.ഇതേ തുടർന്ന് ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി തൃശ്ശൂർ ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡിവൈഎസ്പി ,വലപ്പാട് പോലീസ് ഇൻസ്പെക്ടർ എന്നിവർ ഉൾപ്പെട്ട ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. കൊലപാതകത്തിന് ശേഷം തളിക്കുളത്ത് നിന്നും ബീച്ചിലൂടെ നടന്നു പോയ പ്രതി കഴിമ്പ്രം ബീച്ചിന് സമീപത്തുളള ഒരു വീട്ടിൽ നിന്നും പുലർച്ചെ ഒരു മോട്ടോർ സൈക്കിളും മോഷ്ടിച്ച് അതിൽ കൊരട്ടി ഭാഗത്തേക്ക് പോയി മോട്ടോർ സൈക്കിൾ അവിടെ ഉപേക്ഷിച്ചതിന് ശേഷം മൂന്നാറിലേക്ക് ബസ്സ് കയറി പോകുകയും മൂന്നാറിലെത്തിയ പ്രതി അവിടെയുളള ഒരു മൊബൈൽ ഷോപ്പിൽ തന്റെ ഫോൺ വില്പന നടത്തിയതിനുശേഷം തേനി വഴി മധുരയിലെത്തി അവിടെ നിന്ന് ട്രെയിൻ മാർഗ്ഗം ആന്ധ്രപ്രദേശ്, പൂനെ, മുബൈ, രാജസ്ഥാനൻ ,പഞ്ചാബ്, ഹരിയാന, കാശ്മീർ, ഹിമാചൽ പ്രദേശ്, ചെന്നൈ, ബാംഗ്ലൂർ |എർവാടി, അജ്മീർ എന്നിവടങ്ങളിൽ പലവേഷങ്ങളിലായി ഒളിവിൽതാമസിച്ച് വരികയായിരുന്നു. പോലീസ്തന്നെപിടികൂടുമെന്ന സംശയമുണ്ടായിരുന്നതിനാൽ
ഇയാൾ ചെല്ലുന്നസ്ഥലങ്ങളിലൊന്നും രണ്ട് ദിവസത്തിൽ കൂടുതൽ തങ്ങാതിരുന്നത് മൂലം പോലീസിന് ഇയാളെ കണ്ടു പിടിക്കുക ദുഷ്കരമായിമാറി. ഭക്ഷണം കഴിക്കുന്നതിനോ മറ്റ് നിത്യചിലവുകൾക്കോ പണം കിട്ടാതായതിനെ തുടർന്ന് കഴിഞ്ഞദിവസം തൃശ്ശൂർ ഉളള ഒരു ബന്ധുവിന്റെ കയ്യിൽ നിന്നും പൈസവാങ്ങി വീണ്ടും നാടുവിടാൻ വന്നകാര്യത്തെപറ്റി പോലീസിന് വിവരം ലഭിക്കുകയും ഉടൻ തന്നെ കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് ൻ ശങ്കരന്റെ നേതൃത്വത്തിൽ പോലീസ് തൃശ്ശൂരിൽ എത്തിയെങ്കിലും പോലീസ് തന്നെ തേടി അവിടെ എത്തുമെന്ന് മനസ്സിലാക്കിയ ഇയാൾ അവിടെ നിന്ന് കടന്നു കളയുകയും ഉടൻ തന്നെ പോലീസ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതിയെ കണ്ട് പിടിക്കുന്നതിനായി വീഡിയോസന്ദേശം പ്രചരിപ്പിക്കുകയും തുടർന്ന് മലപ്പുറം കോലിക്കരയിലുളള മറ്റെരു ബന്ധുവീട്ടിലേക്ക് പൈസ വാങ്ങുവാൻ ചെന്ന പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടുകയുമായിരുന്നു. ഭാര്യയോടുളള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. അന്വേഷണസംഘത്തിൽ വലപ്പാട് പോലീസ് ഇന്ഴസ്പെക്ടർ സുശാന്ത് കെ എസ് , ഉദ്യോഗസ്ഥരായ സന്തോഷ് എം ടി ,സുനിൽ പി സി സി,ടോണി മറ്റം, അരുൺ മോഹൻ , അരവിന്ദൻ ,സി ആർ പ്രദീപ്, ജയകൃഷ്ണൻ ,ഷാജു സി കെ , സിനി.ടി.എസ് , സൂരജ്.വി.ദേവ്, ലിജു ഇയ്യാനി, മിഥുൻ കൃഷ്ണ, ബിജു.സി.കെ, അരുൺ നാഥ്, നിഷാന്ത്.എ.ബി, സുനിൽകുമാർ , ഫൈസൽ, ആഷിക്ക്, മനോജ് എന്നിവരും ഉണ്ടായിരുന്നു.