കെ. ഫോൺ ;കണക്ഷന് നീതിയുക്തമായ രീതിയിൽ ഗുണഭോക്താക്കളെ കണ്ടെത്തുമെന്നും ആദ്യ ഘട്ടത്തിൽ 100 കണക്ഷൻ നല്കുമെന്നും മന്ത്രി ഡോ ആർ ബിന്ദു
ഇരിങ്ങാലക്കുട :മണ്ഡലത്തിൽ കെ ഫോൺ കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് ബി.പി.എൽ കുടുംബങ്ങൾ , പഠിക്കുന്ന കുട്ടികൾ ഉള്ള വീട്, ഭിന്നശേഷിക്കാർ തുടങ്ങി വിവിധങ്ങളായ ഘടകങ്ങൾ പരിഗണിച്ചായിരിക്കും ഗുണഭോക്താക്കളെ കണ്ടെത്തുകയെന്ന് മന്ത്രി ആർ.ബിന്ദു. ഇരിങ്ങാലക്കുട പി. ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ചേർന്ന കെ ഫോൺ വിതരണ അവലോകന യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി .
ആദ്യഘട്ടത്തിൽ 100 കണക്ഷനാണ് മണ്ഡലത്തിൽ നൽകുക. ഇതിൽ 10 എണ്ണം എസ്.സി വിഭാഗത്തിനും 3 എണ്ണം എസ് ടി വിഭാഗത്തിനുമായിട്ടായിരിക്കണം നൽകേണ്ടത്. ഗുണഭോക്താക്കളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ് കണ്ടെത്തേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അവലോകന യോഗത്തിൽ നോഡൽ ഓഫീസർ ആയ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജിനീഷ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലളിത ബാലൻ , വിജയലക്ഷ്മി വിനയചന്ദ്രൻ , വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ പവിത്രൻ , സീമ പ്രേംരാജ് ജോസ്. ജെ. ചിറ്റിലപ്പിള്ളി. കെ.ആർ. ജോജോ, കെ.എസ് ധനീഷ്, കെ.എസ്. തമ്പി, പടിയൂർ പഞ്ചായത്ത് വൈ പ്രസിഡന്റ്, കെ.വി.സുകുമാരൻ , ഇരിങ്ങാലക്കുട നഗരസഭ വികസന കാര്യ സ്റ്റാൻഡിംങ് ചെയർപേഴ്സൺ സുജ സജീവ് കുമാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.