ചികില്‍സ തേടിയെത്തിയ സ്ത്രീ താലൂക്ക് ആശുപത്രിയിലെ ഡോക്ടറെയും സുരക്ഷ ജീവനക്കാരിയെയും മര്‍ദ്ദിച്ചു; പ്രതിഷേധവുമായി ആശുപത്രി ഡോക്ടർമാരും ജീവനക്കാരും ; സ്ത്രീ മാനസികരോഗത്തിന് ചികിൽസയിലാണെന്ന് പോലീസ് …
ഇരിങ്ങാലക്കുട: ഗവ: ജനറല്‍ ആശുപത്രിയില്‍ ചികല്‍സ തേടിയെത്തിയ സ്ത്രീ ഡേക്ടറെയും സുരക്ഷാ ജീവനക്കാരിയെയും മര്‍ദ്ദിച്ചു. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറോട് ഓർത്തോ സ്‌പെഷലിസ്റ്റിനെ കാണണമെന്ന് ചികില്‍സ തേടിയെത്തിയ കരുവന്നൂർ സ്വദേശിനി ആവശ്യപ്പെട്ടു. ഓര്‍ത്തോ സ്‌പെഷലിസ്റ്റ് ഡ്യൂട്ടിയിലല്ലെന്ന് അറിയിച്ചതോടെ ഇവർ
ബഹളം വച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ നമൃതയുടെ നേരെ ആക്രോശിക്കുകയും ജൂനിയര്‍ ഡേക്ടറായ ട്രീസയുടെ ഐഡി കാര്‍ഡ് പിടിച്ചുവലിക്കുകയുമായിരുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. സംഭവമറിഞ്ഞെത്തിയ സുരക്ഷാ ജീവനക്കാരിയായ പ്രീതി ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചു. ഇതിനിടയില്‍ സുരക്ഷാ ജീവനക്കാരിയുടെ വയറില്‍ ചവിട്ടികയും മര്‍ദിക്കുകയും ചെയ്തു. സുരക്ഷാജീവനക്കാരി ആശുപത്രിയില്‍ ചികില്‍സയിലാണ്. ഉടന്‍ തന്നെ ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തുകയും കരുവന്നൂർ സ്വദേശിനിയെ വീട്ടിൽ എത്തിക്കുകയുമായിരുന്നു. ഇവർ മാനസിക രോഗത്തിന് ചികിൽസയിലാണെന്നും ആശുപത്രിയിൽ നിന്ന് അറിയിച്ചതിനെ തുടർന്ന് പിങ്ക് പോലീസ് എത്തി വീട്ടിൽ എത്തിക്കുകയുമായിരുന്നുവെന്നും പോലീസ് പറഞ്ഞു. എന്നാൽ ഇവരുടെ രോഗത്തെക്കുറിച്ച് ഇതേക്കുറിച്ച് അറിയില്ലെന്നും താലൂക്ക് ആശുപത്രിയിൽ മുൻപ് ചികിൽസ തേടിയിട്ടുള്ളതായി ശ്രദ്ധയിൽ വന്നിട്ടില്ലെന്നും ആശുപത്രി അധിക്യതർ പറഞ്ഞു. അക്രമത്തിൽ പ്രതിഷേധിച്ച് ആശുപത്രി കോംപൗണ്ടിൽ നടന്ന പ്രകടനവും ധർണ്ണയും സൂപ്രണ്ട് ഡോ. മിനി മോൾ ഉദ്ഘാടനം ചെയ്തു.