വിപുലമായ പരിപാടികളോടെ മേഖലയിൽ 168-മത് ശ്രീനാരായണഗുരു ജയന്തി ആഘോഷം.

വിപുലമായ പരിപാടികളോടെ മേഖലയിൽ 168-മത് ശ്രീനാരായണഗുരു ജയന്തി ആഘോഷം.

ഇരിങ്ങാലക്കുട: വിപുലമായ പരിപാടികളോടെ മേഖലയിൽ 168-മത് ശ്രീനാരായണഗുരു ജയന്തി ആഘോഷം.എസ്എൻബിഎസ് സമാജം, എസ്എൻവൈഎസ്, എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയനിലെ ടൗൺ 1, 2  മേഖലയിലുൾപ്പെടുന്ന ശാഖാ യോഗങ്ങൾ, ഇതര ശ്രീനാരായണപ്രസ്ഥാനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിലായിരുന്നു നഗരം കേന്ദ്രീകരിച്ച് നടന്ന ജയന്തി ആഘോഷങ്ങൾ. പതാക ഉയർത്തൽ, സർവ്വൈശ്വര്യപൂജ, പ്രഭാഷണം, പ്രസാദ ഊട്ട്, പൂക്കള മത്സരം, ഘോഷയാത്ര, പൊതുസമ്മേളനം എന്നിവയായിരുന്നു പ്രധാന പരിപാടികൾ. ശ്രീ കൂടൽമാണിക്യ ക്ഷേത്രപരിസരത്ത് നിന്ന് താളമേളവാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ആരംഭിച്ച ഘോഷയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു. തുടർന്ന് ശ്രീനാരായണ ഹാളിൽ ചേർന്ന പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡണ്ട് കിഷോർകുമാർ നടുവളപ്പിൽ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ സോണിയ ഗിരി അവാർഡ് ദാനവും ഐടിയു ബാങ്ക് ചെയർമാൻ എം പി ജാക്സൻ സമ്മാനദാനവും നിർവഹിച്ചു.എസ്എൻഡിപി യൂണിയൻ സെക്രട്ടറി സെക്രട്ടറി കെ കെ ചന്ദ്രൻ ജയന്തി സന്ദേശം നല്കി. പി കെ പ്രസന്നൻ, മേരിക്കുട്ടി ജോയി, എം കെ വിശ്വംഭരൻ, കെ കെ കൃഷ്ണാനന്ദ ബാബു, പ്രദീപ് പാച്ചേരി, സജിത അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു. സമാജം സെക്രട്ടറി വേണു തോട്ടുങ്ങൽ സ്വാഗതവും ട്രഷറർ ദിനേഷ്കുമാർ എളന്തോളി നന്ദിയും പറഞ്ഞു. തുടർന്ന് തൃശ്ശൂർ നാദലയത്തിൻ്റെ നേത്യത്വത്തിൽ ഗാനമേള അരങ്ങേറി.

Please follow and like us: