ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനു കൊടിയേറി..
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനു കൊടിയേറി. കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യയുടെ കബറിടത്തില്‍ നിന്നും പതാക പ്രയാണം നടത്തി.ഹൊസൂര്‍ രൂപത ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. അനൂപ് പാട്ടത്തില്‍, കണ്‍വീനര്‍മാരായ എം.ജെ. ജോസ്, ജോസ് ജി തട്ടില്‍ എന്നിവര്‍ക്കു പ്രയാണത്തിനുള്ള പതാക കൈമാറി. വികാരി ഫാ. പയസ് ചെറപ്പണത്ത് തിരുനാള്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. സെപ്റ്റംബര്‍ ഏഴ് വരെ വൈകീട്ട് 5.30 ന് ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി എന്നിവ ഉണ്ടായിരിക്കും. തിരുനാള്‍ ദിനമായ എട്ടിന് വൈകീട്ട് അഞ്ചിന് ലദീഞ്ഞ്, ആഘോഷമായ തിരുനാള്‍ ദിവ്യബലി എന്നിവയ്്ക്ക് തൃശൂര്‍ ചേതന മ്യൂസിക് കോളജ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ആന്‍ജോ പുത്തൂര്‍ സിഎംഐ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോര്‍ജ് വേഴപ്പറമ്പില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് പള്ളിചുറ്റി പ്രദക്ഷിണം, സ്നേഹവിരുന്ന്, വര്‍ണമഴ എന്നിവ ഉണ്ടായിരിക്കും. സാധുഭവനനിര്മാണഫണ്ടിന്റെ ഉദ്ഘാടനം, ശിലാവെഞ്ചിരിപ്പ്, പോള്‍ജോ ഗ്രൂപ്പ് ഡയാലിസിസ് സെന്ററിലേക്ക് നല്കുന്ന സൗജന്യ വാഹനത്തിന്റെ താക്കോല്‍ദാനകര്‍മം എന്നിവ രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കും. തിരുനാള്‍ ദിനങ്ങളില്‍ ദിവ്യബലിക്കുശേഷം ഗ്രോട്ടോയില്‍ ജപമാല ഉണ്ടായിരിക്കും. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. പയസ് ചെറപ്പണത്ത്, അസിസ്റ്റന്റ് വികാരിമാരായ ഫാ. അനൂപ് പാട്ടത്തില്‍, ഫാ. ഡെല്‍ബി തെക്കുംപുറം, പ്രഫഷണല്‍ സിഎല്‍സി പ്രസിഡന്റ് ഒ.എസ്. ടോമി, സീനിയര്‍ സിഎല്‍സി പ്രസിഡന്റ് ഡേവിസ് ഷാജു, ജനറല്‍ കണ്‍വീനര്‍ എം.ജെ. ജോസ്, ജോസ് ജിതട്ടില്. ജോയ് പേങ്ങിപറമ്പില്‍, ഫ്രാന്‍സീസ് കീറ്റിക്കല്‍, ഫ്രാന്‍സീസ് കോക്കാട്ട് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.