241 വിഭവങ്ങളുമായി  ക്രൈസ്റ്റിൽ മെഗാ ഓണസദ്യ ; ലിംക റിക്കോർഡിൽ ഇടം തേടുമെന്ന പ്രതീക്ഷയിൽ കോളേജ് അധികൃതർ…

241 വിഭവങ്ങളുമായി  ക്രൈസ്റ്റിൽ മെഗാ ഓണസദ്യ ; ലിംക റിക്കോർഡിൽ ഇടം തേടുമെന്ന പ്രതീക്ഷയിൽ കോളേജ് അധികൃതർ…

 


ഇരിങ്ങാലക്കുട: വിഭവ വൈവിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ക്രൈസ്റ്റ് കോളേജിൽ ഒരുക്കിയ മെഗാ ഓണസദ്യ ശ്രദ്ധേയമായി. പതിനെട്ട് തരം പായസങ്ങൾ അടക്കം 241  ൽ അധികം വിഭവങ്ങളാൽ സമൃദ്ധമായിരുന്നു ഓണാഘോഷത്തോടനുബന്ധിച്ച് കോളേജിൽ നടത്തിയ ഓണസദ്യ. ക്രൈസ്റ്റ് കോളേജ് കൊമേഴ്സ് സ്വാശ്രയ വിഭാഗം മുൻകൈയെടുത്ത് നടത്തിയ മെഗാ ഓണസദ്യ  ടി എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഫാ. ജോളി ആൻഡ്രൂസ് അധ്യക്ഷനായിരുന്നു. എത്യോപയിലെ ഡംപി ഡോളോ സർവകലാശാലാ അക്കാദമിക് വൈസ് – പ്രസിഡണ്ട് ബുലി യൊഹാനീസ് ടസീസ്, പ്രൊ ഡോ മനീഷ് കിഷോർകുമാർ എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, കൗൺസിലർ ജെയ്സൻ പാറേക്കാടൻ,വൈസ് – പ്രിൻസിപ്പാൾ ഫാ. ജോയ് പീണിക്കപ്പറമ്പിൽ, മാനേജർ ഫാ. ജേക്കബ് ഞെരിഞാമ്പിള്ളി ,ഡോ പി എൽ ജോർജ്ജ്, പ്രൊഫ കെ ഒ ഫ്രാൻസിസ്   തുടങ്ങിയവർ പങ്കെടുത്തു.വിദ്യാർഥികളുടെയും അധ്യാപകരുടെയും കൂട്ടായ ശ്രമഫലമായിട്ടാണ് ഈ മെഗാ ഓണസദ്യ ഒരുക്കിയത്. ഏകദേശം അറുനൂറിലധികം സന്ദർശകർ ഓണസദ്യയിൽ പങ്കെടുത്തു.കോമേഴ്സ് വിഭാഗം മേധാവി പ്രൊഫ  കെ. ജെ. ജോസഫ് , സ്റ്റാഫ് കോഡിനേറ്റർ സ്മിത ആൻ്റണി, സ്റ്റുഡൻ്റ് കോഡിനേറ്റർമരായ ലക്ഷ്മി പി ആനന്ദ്, അഭിജിത്ത് എ. എൽ,അതുൽ കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് ഓണസദ്യ സംഘടിപ്പിച്ചത്. 241  വിഭവങ്ങൾ ഉൾക്കൊണ്ട ഓണസദ്യ ലിംക ബുക്ക് ഓഫ് എഷ്യൻ റെക്കോർഡിൽ സ്ഥാനം പിടിക്കാനുള്ള ശ്രമത്തിലാണ് എന്ന് സംഘാടകർ അറിയിച്ചു.

Please follow and like us: