ബാറിലെ തർക്കം ;കത്തിക്കുത്ത് കേസ്സിലെ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയത് കൈപ്പമംഗലം പോലീസ്..
കൈപ്പമംഗലം: ബാറില്‍ ഒരുമിച്ച് മദ്യപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിൽ സുഹൃത്തിനെ കുത്തിയ കൊല്ലം സ്വദേശി അറസ്റ്റിൽ. വെള്ളിയാഴ്ച പകൽ രണ്ടരയോടെയാണ് സംഭവം. സംഭവത്തില്‍ കാക്കാതുരുത്തി സ്വദേശി ആലക്കോട് വീട്ടില്‍ അബ്ദുല്ലക്കാണ് (42) പരുക്കേറ്റത്. ബാറിലെത്തിയ കൊല്ലം സ്വദേശിയുമായി പരിചയത്തിലായ അബദുല്ല ഒരുമിച്ച് മദ്യപിക്കുകയും. ബാറിൽ നിന്നും ഇരുവരും കാറിൽ കയറി കാക്കരുത്തിയിലേക്ക് പോകും വഴി കൊപ്രകളത്ത് വെച്ച് വാക്ക് തർക്കത്തിലാവുകയും കൊല്ലം സ്വദേശി കാറിൽ സൂക്ഷിച്ച് വെച്ചിരുന്ന തിരിപ്പൻ കത്തികൊണ്ട് ഇടതു കഴുത്തിനും കൈയിലും വയറ്റത്തും കുത്തുകയുമായിരുന്നു. ശരീരത്തില്‍ ആറോളം ഭാഗങ്ങളില്‍ പരുക്കുണ്ട്. മദ്യപിച്ചു ഉണ്ടായ തര്‍ക്കമാണ് കത്തി കുത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. കൊടുങ്ങല്ലൂർ താലുക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയതിന് ശേഷം തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. തുടർന്ന് കൈപ്പമംഗലം എസ് ഐ സുബീഷ് മോൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതി കൊല്ലം കിളികൊല്ലൂർ പുത്തൻവിള വീട്ടിൽ സെയ്തലവി (24) എന്നയാളെ കൂട്ട്കാട് വെച്ച് കസ്റ്റഡിയിലെടുത്തു. അന്വേഷണ സംഘത്തിൽ എഎസ്ഐ ബിജു ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റാഫി ,പ്രശാന്ത് കുമാർ വി എൻ എന്നിവർ ഉണ്ടായിരുന്നു.