സമ്പത്തിൻ്റെ നീതിപൂർവമായ വിതരണത്തിനാണ് കേരള വികസന മാതൃകയിൽ പ്രാധാന്യം നല്കുന്നതെന്ന് മുൻമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്.

സമ്പത്തിൻ്റെ നീതിപൂർവമായ വിതരണത്തിനാണ് കേരള വികസന മാതൃകയിൽ പ്രാധാന്യം നല്കുന്നതെന്ന് മുൻമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്.

ഇരിങ്ങാലക്കുട: സമ്പത്തിൻ്റെ നീതിപൂർവമായ വിതരണത്തിനാണ് കേരള വികസന മാതൃകയിൽ പ്രാധാന്യം നല്കുന്നതെന്ന് മുൻമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്. ദുർബലരായ മനുഷ്യരുടെ ജീവൽപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുന്ന സാമൂഹിക പ്രക്രിയയാണ് ഇടതുപക്ഷ വികസന കാഴ്പ്പാടിൻ്റെ അടിത്തറയെന്നും മുൻമന്ത്രി പറഞ്ഞു.ഇകെഎൻ വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ” സംസ്ഥാന വികസനവും സാമ്പത്തിക വെല്ലുവിളികളും ‘ എന്ന വിഷയത്തിൽ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.കോവിഡ് കാലഘട്ടത്തിലും രാജ്യം 8. 7 % വളർച്ചാ നിരക്ക് നേടിയിട്ടുണ്ട്. എന്നാൽ പരിസ്ഥിതി, ദാരിദ്യ നിർമാർജ്ജനം, മനുഷ്യ വികസനം, ഭക്ഷ്യ ഉൽപ്പാദനം എന്നിവയിൽ രാജ്യം പുറകിലാണെന്ന് അന്താരാഷ്ട്ര കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ദാരിദ്ര സൂചികയിൽ നൈജീരിയക്ക് പുറകിലാണ് ഇന്ത്യയുടെ സ്ഥാനം. സ്വകാര്യ മൂലധനത്തെ ഉൽപ്പാദന വർധനവിനായി ആശ്രയിക്കുന്ന കേന്ദ്ര മാത്യക കേരളത്തിൽ നടപ്പിലാക്കണമോയെന്ന് നാം ചിന്തിക്കേണ്ടതുണ്ടെന്നും പ്രൊഫ സി രവീന്ദ്രനാഥ് പറഞ്ഞു.നക്കര ഹാളിൽ നടന്ന ഇ.കെ എൻ അനുസ്മരണയോഗത്തിൽ വികസന കേന്ദ്രം പ്രസിഡണ്ട് ഡോ. മാത്യു പോൾ ഊക്കൻ അധ്യക്ഷത വഹിച്ചു. മുണ്ടൂർഐആർടിസി രജിസ്ട്രാർ പി മുരളീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി ഇ വിജയകുമാർ സ്വാഗതവും ട്രഷറർ പി എൻ ലക്ഷ്മണൻ നന്ദിയും പറഞ്ഞു.

Please follow and like us: