മരണമടഞ്ഞ വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ മരണാനന്തര സഹായവുമായി വ്യാപാരി വ്യവസായി എകോപനസമിതി.

മരണമടഞ്ഞ വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ മരണാനന്തര സഹായവുമായി വ്യാപാരി വ്യവസായി എകോപനസമിതി.

ഇരിങ്ങാലക്കുട: മരണമടഞ്ഞ വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ മരണാനന്തര സഹായവുമായി വ്യാപാരി വ്യവസായി എകോപനസമിതി. സമിതിയുടെ ‘ ഭദ്രം കുടുംബ സുരക്ഷാ പദ്ധതി’യുടെ ഭാഗമായി മരണമടഞ്ഞ പുല്ലൂർ പുളിഞ്ചോട് സ്വദേശി കുറ്റിക്കാടൻ വീട്ടിൽ പോളിയുടെ കുടുംബത്തിന് വ്യാപാരഭവൻ ഹാളിൽ നടന്ന ചടങ്ങിൽ സമിതി ജില്ലാ പ്രസിഡണ്ട് കെ വി അബ്ദുൾഹമീദ് ഫണ്ട് കൈമാറി. സമിതി ഇരിങ്ങാലക്കുട യൂണിറ്റിലെ അംഗത്തിന് ചികിൽസാ സഹായമായി ഒന്നര ലക്ഷം രൂപയും കൈമാറി.യൂണിറ്റ് പ്രസിഡണ്ട് ഷാജു പാറേക്കാടൻ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ, ട്രഷറർ വി കെ അനിൽകുമാർ, ഭാരവാഹികളായ ടി വി ആൻ്റു, മണിമേനോൻ, പി വി നോബിൾ, ഡീൻ ഷാഹിദ്, ഷൈജോ ജോസ്, കെ ആർ ബൈജു, മിനി ജോസ് കാളിയങ്കര തുടങ്ങിയവർ സംസാരിച്ചു.

Please follow and like us: