പോക്സോ കേസ്സിൽ കരൂപ്പടന്ന സ്വദേശിയായ മദ്രസ്സ അധ്യാപകൻ അറസ്റ്റിൽ..
അന്തിക്കാട്:പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഒളിവിലായിരുന്ന മദ്രസ്സ അദ്ധ്യാപകൻ പിടിയിലായി. ആത്മീയ നേതാവും അന്തിക്കാട് ജുമാ മസ്ജിദിലെ മുഖ്യ പുരോഹിതന്യം മദ്രസ്സ അദ്ധ്യാപകനുമായ ഇരിങ്ങാലക്കുട കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തിൽ ബഷീർ സഖാഫിയെയാണ് (52 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്വ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, ഇൻസ്പെക്ടർ പി.കെ. ദാസ് എന്നിവർ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽ പതിനെട്ടാം തിയ്യതി ആണ് കേസ്സിനാസ്പദമായ സംഭവം. ഇയാളുടെ കീഴിൽ പഠിക്കുന്ന പതിനാലു വയസ്സുകാരനായ ആൺകുട്ടിയെ രാത്രി നിസ്കാരത്തിന് ശേഷം നിർബന്ധപൂർവം റൂമിലേക്ക് കൂട്ടി കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ചക്ക് വിധേയനാക്കുകയായിരുന്നു. പരാതിയെ തുടർന്നാണ് പോലീസ് കേസ്സെടുത്തു. അന്വേഷണം നടത്തിവരികയായിരുന്നു. . സംഭവം പുറത്തറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോയി. മൊബൈൽ ഫോൺ ഉപേക്ഷിച്ചും നാടും വീടുമായി ബന്ധപ്പെടാതെ പല തീർത്ഥാടന കേന്ദ്രങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. വളരെ കാലമായി അന്തിക്കാട് മദ്രസ്സ അദ്ധ്യാപകനായി ജോലി ചെയ്യുകയായിരുന്ന പ്രതിക്ക് അന്തിക്കാട് മേഖലയിൽ ആരാധകരും ഉണ്ടായിരുന്നു. ഇയാൾ ചില ചികിത്സാ രീതികളും നടത്തിയിരുന്നതായി പറയുന്നുണ്ട്. ചൊവ്വാഴ്ച പുലർച്ചെ കേസ് സംബന്ധമായ കാര്യങ്ങൾക്കായി രഹസ്യമായി പോകുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു.ഒളിവിൽ പോയതു മുതൽ ഇയാളുടെയും ബന്ധുക്കളുടേയും നീക്കങ്ങൾ പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു.ഇയാൾ പോകാനിടയുള്ള പല കേന്ദ്രങ്ങളിലും പോലീസ് പല സംഘങ്ങളായി അന്വേഷിച്ചെത്തിയിരുന്നു. ഒളിവിൽ പോകുവാൻ ഇയാൾക്ക് ആരെങ്കിലും സഹായം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ. വി.എച്ച്.സ്റ്റീഫൻ . എ എസ്.ഐ. മാരായ പി.ജയകൃഷ്ണൻ , മുഹമ്മദ് അഷറഫ്, സീനിയർ സി.പി.ഒ മാരായ ഇഎസ്. ജീവൻ , സോണി സേവ്യർ , സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, എം.വി. മാനുവൽ , കെ.ബി.ഷറഫുദ്ദീൻ അന്തിക്കാട് എസ്.ഐ. ഹരീഷ്, ബനടിക്ട് , എ.എസ്.ഐ. മാരായ ജയൻ , അസീസ് സീനിയർ സി.പി.ഒ മാരായ മുരുകദാസ്, സുർജിത് , ഡേവിഡ് എന്നിവർ പല സംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.