“വര്ണ്ണക്കുടമഹോത്സവം” ;അനുബന്ധ പരിപാടികൾ ആഗസ്റ്റ് 13 മുതൽ…
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സാംസ്കാരിക പൈതൃകവും മതനിരപേക്ഷ സ്വാഭാവവും ജനാധിപത്യബോധവും ആധുനിക പൊതുജീവിതവുമെല്ലാം പ്രതിഫലിപ്പിക്കുന്ന നാട്ടുത്സവമായ ‘വര്‍ണ്ണക്കുട’ മഹോത്സവത്തിന്റെ അനുബന്ധ പരിപാടികള്‍ ആഗസ്റ്റ് 13ന് ഇരിങ്ങാലക്കുടയില്‍ ആരംഭിക്കും.
വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍,സാമൂഹ്യസേവനസന്നദ്ധസംഘടനകള് എന്നിവരെയെല്ലാം ഒറ്റകുടക്കീഴില്‍ അണിനിരത്തിക്കൊണ്ടാണ് ഇരിങ്ങാലക്കുടയുടെ സാംസ്കാരികോത്സവമായ വര്‍ണ്ണക്കുടക്ക് തിരശ്ശീല ഉയരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും സംഘാടക സമിതി ചെയർമാനുമായ ഡോ ആർ ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു.
ആഗസ്റ്റ് 13 രാവിലെ 9 മണിക്ക്
ചെസ്സ് മത്സരം, ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയം,
ആഗസ്റ്റ് 13 രാവിലെ 9 മണിക്ക്
ചിത്രരചന മത്സരം, സെന്റ് ജോസഫ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയം,ആഗസ്റ്റ് 15 ഉച്ചക്ക് 2 മണിക്ക്
ദേശഭക്തിഗാനമത്സരം, ടൗണ്‍ഹാള്‍ ഇരിങ്ങാലക്കുട,ആഗസ്റ്റ് 19 ഉച്ചതിരിഞ്ഞ് 3 മണി’വ്ളോഗേഴ്സ് മീറ്റ്’, ക്രൈസ്റ്റ് എന്ഞ്ചിനിയറിംങ് കോളേജ്ജ് ഇരിങ്ങാലക്കുട,ആഗസ്റ്റ് 25
എക്സിബിഷന് ഉദ്ഘാടനം.
കാര്‍ഷിക പ്രദര്‍ശനം, കാര്‍ഷികമേള, മുന്‍സിപ്പല്‍ മൈതാനം ഇരിങ്ങാലക്കുട.
ആഗസ്റ്റ് 25 ന്
ക്ലാസ്സിക്കൽ, നാടൻ കലോത്സവം ,
ആഗസ്റ്റ് 26
വര്‍ണ്ണക്കുട സാഹിത്യസദസ്സ് മുന്‍സിപ്പല്‍ മൈതാനം.
ആഗസ്റ്റ് 27 9.30am
നീന്തല്‍ മത്സരം, ക്രൈസ്റ്റ് അക്വാട്ടിക് കോംപ്ലക്സ് ഇരിങ്ങാലക്കുട.ആഗസ്റ്റ് 27,28 ഷട്ടില്ടൂര്ണമെന്റ്, കാത്തലിക്സെൻ്റർ
ആഗസ്റ്റ് 28
വടംവലി മത്സരം, ക്രൈസ്റ്റ് കോളേജ്ജ് ആഗസ്റ്റ് 30
പൂക്കളമത്സരം, (പട്ടണത്തിലെ വിവിധ വേദികള്‍)
സെപ്തംബര്‍ 1 രാവിലെ 10 മണിക്ക്
ഭിന്നശേഷി കലോത്സവം, (മുന്‍സിപ്പല്‍ ടൗണ്‍ഹാള്‍)
സാഹിത്യോത്സവം( മുന്‍സിപ്പല്‍ മൈതാനം) എന്നിവയാണ് പരിപാടികൾ.
ആഗസ്റ്റ് 26 മുതല്‍ സെപ്തംബര്‍ 6 വരെ വര്‍ണ്ണക്കുട മഹോത്സവത്തിലെ മുഖ്യപരിപാടികള്‍ ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയില്‍വെച്ച് നടക്കും.
പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനറും മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ജോസ്.ജെ.ചിറ്റിലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ ലളിത ബാലൻ, വിജയലക്ഷ്മി വിനയചന്ദ്രൻ, സന്ധ്യ നൈസൻ, ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോജോ കെ.ആർ, തമ്പി.കെ.എസ്, ദനേഷ്, സീമ പ്രേംരാജ്,, ലത സഹദേവൻ, കുടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ അഡ്വ. രാജേഷ് തമ്പാൻ, മീഡിയ കമ്മിറ്റി കൺവീനർ കെ.എച്ച്. ഷെറിൻ അഹമ്മദ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.