മഴയെ തുടർന്ന് വെള്ളം കയറാൻ സാധ്യതയുളള പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കാൻ ഉന്നതതലയോഗത്തിൽ നിർദ്ദേശം; ഇരിങ്ങാലക്കുട മണ്ഡലം കേന്ദ്രീകരിച്ച് ഹെൽപ്പ് ലൈൻ സെൻ്ററും പ്രവർത്തനങ്ങളിലേക്ക്…

മഴയെ തുടർന്ന് വെള്ളം കയറാൻ സാധ്യതയുളള പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കാൻ ഉന്നതതലയോഗത്തിൽ നിർദ്ദേശം; ഇരിങ്ങാലക്കുട മണ്ഡലം കേന്ദ്രീകരിച്ച് ഹെൽപ്പ് ലൈൻ സെൻ്ററും പ്രവർത്തനങ്ങളിലേക്ക്…

ഇരിങ്ങാലക്കുട: മഴയെ തുടർന്ന് വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും പുഴയുടെ തീരങ്ങളിൽ ഉള്ളവരും  ബന്ധുവീടുകളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറി താമസിക്കണമെന്ന് കനത്ത മഴ സംബന്ധിച്ച മുന്നറിയിപ്പുകൾ ഉയർന്ന സാഹചര്യത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ച് ചേർത്ത ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ  നിർദ്ദേശം.ഇക്കാര്യം ഉറപ്പു വരുത്താൻ ജനപ്രതിനിധികളും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും നടപടികൾ സ്വീകരിക്കണമെന്ന് മഴക്കാലകെടുതികൾ ചർച്ച ചെയ്യാൻ റസ്റ്റ് ഹൗസിൽ ചേർന്ന അടിയന്തര യോഗത്തിൽ മന്ത്രി ആവശ്യപ്പെട്ടു.ക്യാമ്പുകളിൽ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കണമെന്നും പോലീസും ആരോഗ്യ വകുപ്പും ജാഗ്രത പാലിക്കണമെന്നും ആവശ്യമുയർന്നു. അടിയന്തരഘട്ടങ്ങളിൽ ബന്ധപ്പെടാൻ    99 46 777 988, 70 12 83 83 350 എന്നീ നമ്പറുകളുമായി ഹെൽപ്പ് ലൈൻ സെൻ്റർ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. മഴയെ തുടർന്നുള്ള നാശനഷ്ടങ്ങൾ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
നേരത്തെ റവന്യൂ വകുപ്പിൻ്റെ നേത്യത്വത്തിൽ സ്വീകരിച്ച് വരുന്ന നടപടികൾ തഹസിൽദാർ ശാന്തകുമാരിയും പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള ഒരുക്കങ്ങളും സാഹചര്യങ്ങളും തദ്ദേശഭരണ മേധാവികളും യോഗത്തിൽ വിവരിച്ചു.
യോഗത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ , കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പവിത്രൻ , കാറളം പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് , മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി, ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ , വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി, പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവൻ, ഇരിങ്ങാലക്കുട നഗരസഭ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.സി. ഷിബിൻ , മുകുന്ദപുരം താലൂക്ക് തഹസിൽദാർ കെ.ശാന്തകുമാരി , മണ്ഡലം നോഡൽ ഓഫീസർ കെ.സി.ജിനീഷ് ,വിവിധ പഞ്ചായത്ത് സെക്രട്ടറിമാർ , വില്ലേജ് ഓഫീസമാർ വിവിധ വകുപ്പ് മേധാവികൾ  തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: