കരുവന്നൂർ കൊള്ള; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി യുടെ ബാങ്ക് ഹെഡ് ഓഫീസ് ഉപരോധസമരം;കൊള്ളയിൽ ബാങ്ക് സെക്രട്ടറി മുതൽ ജില്ലാ സെക്രട്ടറി വരെയുള്ളവർക്ക് പങ്കെന്ന് പി കെ ക്യഷ്ണദാസ്.
ഇരിങ്ങാലക്കുട: കരുവന്നൂർ കൊള്ളയിൽ ബാങ്ക് സെക്രട്ടറി മുതൽ ജില്ലാ സെക്രട്ടറി വരെയുളളവരുടെ പങ്ക് നിഷേധിക്കാൻ കഴിയില്ലെന്ന് ബിജെപി ദേശീയ നിർവ്വാഹകസമിതി അംഗം പി കെ കൃഷ്ണദാസ്.കരുവന്നൂരിലെ 300 കോടിയുടെ കൊള്ള സിബിഐ അന്വേഷിക്കുക,മുഴുവൻ സഹകാരികൾക്കും പണം നൽകുക, നാല് മരണങ്ങൾക്ക് ഉത്തരവാദികളായവരുടെ പേരിൽ കൊലക്കുറ്റത്തിന് കേസെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബി ജെ പി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാങ്ക് ഹെഡ് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടികളുടെ കൊള്ള സംബന്ധിച്ച് മുഖ്യമന്ത്രി ഇതു വരെ പ്രതികരിച്ചിട്ടില്ല.സത്യസന്ധമായ അന്വേഷണവും നടക്കുന്നില്ലെന്ന് ബിജെപി നേതാവ് കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷനായി. ജില്ല പ്രസിഡണ്ട് അഡ്വ കെ കെ അനീഷ്കുമാർ, സ്റ്റേറ്റ് സെക്രട്ടറി എ നാഗേഷ്,ജില്ല വൈസ് പ്രസിഡണ്ട് കവിത ബിജു, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്,രതീഷ് കുറുമാത്ത്, കെ സി വേണു മാസ്റ്റർ,സുനിൽ തളിയ പറമ്പിൽ,സണ്ണി കവലക്കാട്ട്, രാമചന്ദ്രൻ കോവിൽപറമ്പിൽ, രമേഷ് അയ്യർ,ടി കെ ഷാജു,ആർച്ച അനീഷ് കുമാർ, ടി ഡി സത്യദേവ്,സന്തോഷ് ബോബൻ,സൽഗു തറയിൽ, ബൈജു കൃഷ്ണദാസ്, ജോജൻ കൊല്ലാട്ടിൽ,ലിഷോൺ ജോസ് കട്ട്ളാസ്,സുരേഷ് എം വി, വിൻസെന്റ് കണ്ടംകുളത്തി, മായ അജയൻ, സരിത സുഭാഷ് എന്നിവർ നേതൃത്വം നൽകി