ടി എൻ അവാർഡ് നാടകപ്രവർത്തകൻ ശശിധരൻ നടുവിലിന് സമർപ്പിച്ചു; കലയേയും , രാഷ്ട്രീയത്തെയും കലയെയും സമന്വയിപ്പിച്ചു കൊണ്ട് സാമൂഹ്യമാറ്റത്തിനായ് പോരാടിയ ത്യാഗോജ്ജ്വല പ്രതിഭയായിരുന്നു ടി എൻ നമ്പൂതിരിയെന്ന് മുൻ മന്ത്രി വി എസ്. സുനിൽകുമാർ..
ഇരിങ്ങാലക്കുട:കലയേയും , രാഷ്ട്രീയത്തെയും സമന്വയിപ്പിച്ചു കൊണ്ട് സാമൂഹ്യമാറ്റത്തിനായ് പോരാടിയ ത്യാഗോജ്ജ്വല പ്രതിഭയായിരുന്നു ടി എൻ നമ്പൂതിരി എന്ന് മുൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ അഭിപ്രായപ്പെട്ടു.സിപിഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച
ടി എൻ നമ്പൂതിരി നാല്പത്തിമൂന്നാം ചരമ വാർഷിക ദിനാചാരണവും,
ടി.എൻ നമ്പൂതിരി സ്മാരക സമിതി
ഏർപ്പെടുത്തിയ ടി എൻ അവാർഡ് ദാന ചടങ്ങും ഇരിങ്ങാലക്കുട നഗരസഭാ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷത്തെ ടി.എൻ നമ്പൂതിരി സ്മാരക അവാർഡ് ജേതാവ് നാടക പ്രവർത്തകനായ ശശിധരൻ നടുവിലിന് പതിനായിരം രൂപയും പ്രശസ്തിപത്രവും
അടങ്ങുന്ന അവാർഡ് വേദിയിൽ വി എസ്. സുനിൽകുമാർ സമർപ്പിച്ചു .
ടി എൻ സ്മാരക സമിതി സെക്രട്ടറി കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
അജിത് കൊളാടി
വർത്തമാന കാല ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമായി മഖ്യ പ്രഭാഷണം നടത്തി.
ഇ. ബാലഗംഗാധരൻ ,ടി.കെ സുധീഷ് തുടങ്ങിയവർ സംസാരിച്ചു.മണ്ഡലം സെക്രട്ടറി പി മണി, അവാർഡ് ജേതാവ്
ശശിധരൻ നടുവിൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി കെ. സുധീഷ്, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ കെ. ഉദയപ്രകാശ് എന്നിവർ സംസാരിച്ചു.