കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് ; രണ്ടാം ഘട്ട സമരവുമായി കോൺഗ്രസ്സ്; ധവളപത്രം പുറത്തിറക്കണമെന്ന് കോൺഗ്രസ്സ് നേതൃത്വം…
ഇരിങ്ങാലക്കുട: സിപിഎം ഭരിച്ചിരുന്ന കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ നിക്ഷേപ തട്ടിപ്പിൽ കുടിശ്ശിക ഇനത്തിൽ ബാങ്കിന് പിരിഞ്ഞ് കിട്ടിയ 39 കോടി രൂപയിൽ നിക്ഷേപകർക്ക് പണം തിരിച്ച് കൊടുത്തതിൻ്റെ നിജസ്ഥിതി വെളിച്ചത്ത് കൊണ്ടുവരുന്നതിന് ബാങ്ക് ഒരു ധവളപത്രം പുറത്തിറക്കണമെന്ന് കോൺഗ്രസ്സ് .പിരിഞ്ഞ് കിട്ടിയ തുക മുൻകാല സീനിയോറട്ടറിയുടെ അടിസ്ഥാനത്തിലോ അടിയന്തിര ആവശ്യങ്ങൾക്കോ അതോ സിപിഎം അനുഭാവികൾക്ക് മാത്രമായി കൊടുത്തുവോ അതോ കമ്മീഷൻ വ്യവസ്ഥയിൽ സിപിഎം നേതാക്കളായ ബാങ്ക് ഉദ്യോഗസ്ഥർ വേണ്ടപ്പെട്ടവർക്ക് നൽകിയോ എന്ന് അറിയുന്നതിന് ധവളപത്രം പുറത്ത് ഇറക്കണമെന്ന് കോൺഗ്രസ്സ് ആവശ്യപ്പെട്ടു.
കൺസോർഷ്യം രൂപീകരിച്ച് നിക്ഷേപകർക്ക് പണം തിരിച്ച് കൊടുക്കും എന്ന് സംസ്ഥാന സർക്കാർ നിയമസഭയിൽ പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ താത്കാലികമായി നിറുത്തിയിരുന്ന സമരത്തിൻ്റെ രണ്ടാം ഘട്ടം കരുവന്നൂർ ബാങ്കിൻ്റെ ഹെഡ് ഓഫീസിന് മുൻപിൽ മുൻ കെപിസിസി ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ബൈജു കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ മുഖ്യപ്രഭാഷണം നടത്തി.ഡിസിസി ജനറൽ സെക്രട്ടറി ആൻ്റോ പെരുമ്പുള്ളി, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻണ്ട് ടി വി ചാർളി, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികളായ സത്യൻ നാട്ടുവള്ളി, പിചന്ദ്രശേഖരൻ,
എം ആർ ഷാജു കെ കെ അബ്ദുള്ളക്കുട്ടി,
പി എൻസുരേഷ് , കെ എൻ ഉണ്ണികൃഷ്ണൻ ,കെ സി ജെയിംസ്, കെ ബി ശ്രീധരൻ,
ടി എ പോൾ , പി എ ഷഹീർ ,റെയ്ഹാൻ ഷെഹീർ ,നിഷ അജയൻ
സന്തോഷ് വില്ലടം ,സിന്ധു അജയൻ, സന്തോഷ് മുതുപറമ്പിൽ, കെ രഘുനാഥ്, ടി വി ബിജോയ് ,പ്രദീപ് താഴത്തുവീട്ടിൽ ,ചിന്ത ധർമ്മരാജൻ ഷാർവി എൻ ഒ, ലോറൻസ് ചുമ്മാർ, ടി ഒ ഫ്ലോറൻ എന്നിവർ നേതൃത്വം നൽകി.