കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ്;സസ്പെന്റ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകരുടെ
എ ആർ ഓഫീസ് മാർച്ചും ഉപരോധവും.
ഇരിങ്ങാലക്കുട:കരുവന്നൂർ ബാങ്കിൽ നടന്ന കോടികളുടെ കൊള്ളയുമായി ബന്ധപ്പെട്ട് സസ്പെന്റ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി റദ്ദ് ചെയ്യുക,കൊള്ളയുടെ പങ്ക് പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുകുന്ദപുരം താലൂക്ക് സഹകരണ അസി രജിസ്ട്രാർ ഓഫീസ് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു. ബിജെപി ഓഫീസിന് മുൻപിൽ നിന്നാരംഭിച്ച മാർച്ച് എ ആർ ഓഫീസിന് മുൻപിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ഉപരോധ സമരത്തിൽ മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ല സെക്രട്ടറി ലോചനൻ അമ്പാട്ട് ഉത്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡണ്ട് കവിത ബിജു, മണ്ഡലം ജന സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, എം വി സുരേഷ് എന്നിവർ പ്രസംഗിച്ചു.മണ്ഡലം സെൽ കോ ഓർഡിനേറ്റർ രമേഷ് അയ്യർ, മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ അമ്പിളി ജയൻ, സരിത വിനോദ്, സെക്രട്ടറി ആർച്ച അനീഷ്കുമാർ, മണ്ഡലം കമ്മറ്റിയംഗങ്ങളായ സൽഗു തറയിൽ, രമേഷ് വി സി, ലിഷോൺ ജോസ് കട്ട്ളാസ്, വിജയകുമാരി അനിലൻ, പൊറത്തിത്തിശ്ശേരി ഏരിയ പ്രസിഡണ്ട് ടി ഡി സത്യദേവ്,കാട്ടൂർ, കാറളം, പ്രസിഡണ്ടുമാരായ ആശിഷ ടി രാജ്, അജയൻ തറയിൽ, മഹിളാ മോർച്ച മണ്ഡലം പ്രസിഡണ്ട് സിന്ധു സതീഷ്,ജില്ല കമ്മറ്റിയംഗം റീജ സന്തോഷ്, രാജൻ കുഴുപ്പുള്ളി, ജോജൻ കൊല്ലാട്ടിൽ, കൗൺസിലർ സരിത സുഭാഷ് എന്നിവർ നേതൃത്വം നല്കി.