കൂട്ടുകാരൊത്ത് അവിട്ടത്തൂർ ഓങ്ങിച്ചിറയിൽ കുളിക്കാൻ ഇറങ്ങിയ കല്ലേറ്റുംങ്കര സ്വദേശിയായ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു…
ഇരിങ്ങാലക്കുട: കൂട്ടുകാരൊത്ത് നീന്തൽക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പതിനഞ്ചുകാരൻ മുങ്ങി മരിച്ചു. കല്ലേറ്റുംങ്കര മാനാട്ടുകുന്ന് ഇരിങ്ങാലപ്പിള്ളി വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ കൈലാസ് ആണ് മരിച്ചത്. വൈകീട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം.അവിട്ടത്തൂർ ഓങ്ങിച്ചിറയിൽ കുളിക്കാൻ ഇറങ്ങിയതാണ്. മുങ്ങി താഴ്ന്ന കൈലാസിനെ അടുത്തുള്ളവർ ചേർന്നെടുത്ത് ഓട്ടോറിക്ഷയിൽ പുല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനീതയാണ് അമ്മ. അശ്വനി, അനാമിക എന്നിവർ സഹോദരങ്ങളാണ്. ആളൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.