വാറ്റ് ചാരായ നിർമ്മാണത്തിനുള്ള വാഷും, ഉപകരണങ്ങളുമായി യുവാവ് കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിൽ…

വാറ്റ് ചാരായ നിർമ്മാണത്തിനുള്ള വാഷും, ഉപകരണങ്ങളുമായി യുവാവ് കൊടുങ്ങല്ലൂർ പോലീസിന്റെ പിടിയിൽ…

കൊടുങ്ങല്ലൂർ: വാറ്റ് ചാരായ നിർമ്മാണത്തിനുള്ള വാഷും, ഉപകരണങ്ങളുമായി യുവാവിനെ കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ ഡോക്ടർ പടിയിൽ നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി.തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ ഡോക്ടർപടിക്ക് കിഴക്ക് വശം താമസിക്കുന്ന
കൈപ്പമംഗലം ഡോക്ടർപടി കണക്കശ്ശേരി വീട്ടിൽ ഷാജി (48)

എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വാഷും, നിർമ്മാണ ഉപകരണങ്ങളും കണ്ടെത്തിയതിനെ തുടർന്ന് ഷാജിയെ
പോലീസ് അറസ്റ്റ് ചെയ്തത്.

ഷാജിയുടെ വീടിന്റെ സമീപപ്രദേശങ്ങളിലെ വീടുകളിലെ കല്യാണങ്ങൾക്കും, കൂടാതെ പരിസരത്തെ മറ്റ് ആഘോഷപരിപാടികൾക്കിടയിലും വാറ്റുചാരായം വിതരണം ചെയ്യുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് പോലീസ് സംഘം നാളുകളായി പ്രദേശത്തു രഹസ്യമായി നിരീക്ഷണം നടത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൈപ്പമംഗലം സി ഐ സുബീഷ് മോൻ, എസ് ഐ മാരായ കൃഷ്ണ പ്രസാദ്, ഗോകുൽ, കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ് ഐ, സുനിൽ പി സി ഉദ്യോഗസ്ഥരായ മാരായ സി ആർ പ്രദീപ്, ഷൈൻ. ടി ആർ, ലിജു ഇയ്യാനി, മിഥുൻ ആർ കൃഷ്ണ, അരുൺ നാഥ്‌, നിഷാന്ത് എ ബി, പ്രവീൺ, അനൂപ് എന്നിവർ ചേർന്ന് അറസ്റ്റ്‌ ചെയ്തത്.

തീരദേശത്ത് വ്യാപകമായി വിവിധ ഇനങ്ങളിൽപെട്ട മയക്കുമരുന്നുകളുടെയും, വ്യാജമദ്യത്തിന്റെയും വിപണനവും ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, ഇതിനെതിരായി കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് ശങ്കരന്റെ നേതൃത്വത്തിൽ വളരെ വിപുലമായ രീതിയിൽ പോലീസ് നടപടികൾ സ്വീകരിച്ചുവരികയാണ്.

ഇനിയും ഇത്തരത്തിൽ തീരപ്രദേശങ്ങളിൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെക്കുറിച്ച് പോലീസ് രഹസ്യമായി, വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Please follow and like us: