ഉപതിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട ബ്ലോക്ക് ആനന്ദപുരം ഡിവിഷനും മുരിയാട് പഞ്ചായത്ത് തുറവൻകാട് വാർഡും എൽഡിഎഫ് നിലനിറുത്തി;ഷീന രാജന് 597 വോട്ടിൻ്റെ ഭൂരിപക്ഷം; റോസ്മി ജയേഷിൻ്റെ ജയം 45 വോട്ടിന്…

ഉപതിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട ബ്ലോക്ക് ആനന്ദപുരം ഡിവിഷനും മുരിയാട് പഞ്ചായത്ത് തുറവൻകാട് വാർഡും എൽഡിഎഫ് നിലനിറുത്തി;ഷീന രാജന് 597 വോട്ടിൻ്റെ ഭൂരിപക്ഷം; റോസ്മി ജയേഷിൻ്റെ ജയം 45 വോട്ടിന്…

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷം സീറ്റുകൾ നിലനിറുത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് എഴാം നമ്പർ ആനന്ദപുരം ഡിവിഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ ഷീന രാജൻ 597 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഷീന രാജന് 1937 ഉം യുഡിഎഫിലെ ശാലിനി ഉണ്ണികൃഷ്ണന് 1340 ഉം ബിജെപി സ്ഥാനാർഥി ധന്യസ മണികണ്ഠന് 552 വോട്ടും ലഭിച്ചു. ആകെ 3829 വോട്ട് ആണ് പോൾ ചെയ്തത്.എൽഡിഎഫിലെ ഷീജ ശിവൻ ജോലി കിട്ടിയതിനെ തുടർന്ന് മെമ്പർ സ്ഥാനം രാജി വച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
മുരിയാട് പഞ്ചായത്തിലെ പതിമൂന്നാം നമ്പർ തുറവൻകാട് വാർഡിൽ നിന്ന് എൽഡിഎഫിലെ റോസ്മി ജയേഷ് 45 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. വാശിയേറിയ തിരഞ്ഞെടുപ്പിൽ റോസ്മിക്ക് 565 ഉം യുഡിഎഫിലെ ഷിജി ജോർജ്ജിന് 520 ഉം ബിജെപി സ്ഥാനാർത്ഥി ദേവിക സിബിക്ക് 153 ഉം വോട്ട് ലഭിച്ചു. ആകെ 1238 വോട്ടാണ് പോൾ ചെയ്തത്.പഞ്ചായത്ത് വൈസ് – പ്രസിഡണ്ട് കൂടിയായ ഷീല ജയരാജ് വാഹനപകടത്തിൽ മരിച്ചതിനെ തുടർന്നാണ് വാർഡ് ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. അന്തരിച്ച ഷീല ജയരാജിൻ്റെ മരുമകൾ കൂടിയാണ് റോസ്മി ജയേഷ്.
കരുവന്നൂർ സെൻ്റ് ജോസഫ്സ് സ്കൂളിൽ നടന്ന തിരഞ്ഞെടുപ്പ് നടപടികൾക്ക് വരണാധികാരികളായ തൃശൂർ ഡിഎൽഒ പി സുഗുണൻ, മുകുന്ദപുരം കോഓപ്പറേറ്റീവ് ഓഡിറ്റ് വിഭാഗത്തിലെ അസി. ഡയറക്ടർ കെ ബി ഗ്ലോറിമോൾ എന്നിവർ നേത്യത്വം നല്കി.

Please follow and like us: