മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പുല്ലൂർ സ്വദേശിനിയായ മാതാവിന് ജീവപര്യന്തം തടവും പിഴയും..

മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പുല്ലൂർ സ്വദേശിനിയായ മാതാവിന്
ജീവപര്യന്തം തടവും പിഴയും..

ഇരിങ്ങാലക്കുട: മക്കളെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്കു
ശ്രമിച്ച കേസിലെ പ്രതിയും മാതാവുമായ പുല്ലൂർ ഊരകം പൂത്തുപറമ്പിൽ ജിതേഷ് ഭാര്യ അമ്പിളി(34) ക്ക് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് രാജീവ് കെ. എസ് ജീവപര്യന്തം കഠിനതടവും 10,000/- രൂപ പിഴയും ശിക്ഷ വിധിച്ചു.കുടുംബകലഹത്തെ തുടർന്ന് അമ്പിളി 2014 ജനുവരി 11ന് രാത്രി 7.30 നു വീട്ടുവളപ്പിലെ
കിണറ്റിൽ മക്കളായ ലക്ഷ്മി (4) യെയും ശ്രീഹരി (ഒന്നര വയസ്സ്) യെയും എറിഞ്ഞു കൊലപ്പെടുത്തുകയും കിണറ്റിൽ ചാടി ആത്മഹത്യക്കു ശ്രമിക്കുകയുമായിരുന്നു. നിലവിളി
കേട്ട് നാട്ടുകാർ ഓടിയെത്തി കിണറ്റിൽ നിന്ന് അമ്പിളിയെയും കുട്ടികളെയും
പുറത്തെടുത്ത് ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുട്ടികൾ മരിച്ചു. അമ്പിളി പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇരിങ്ങാലക്കുട പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന
ടി.ജി ദിലീപ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർമാരായ ആർ. മധു, ടി.എസ് സിനോജ് എന്നിവരാണ് അന്വേഷണം നടത്തിയത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി
പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ. ജോബി, അഡ്വ. ജിഷ ജോബി എന്നിവർ ഹാജരായി.

Please follow and like us: