കൊടുങ്ങല്ലൂരിൽ വീണ്ടും മാരക മയക്കുമരുന്നുമായ എംഡിഎം എയുമായി യുവാക്കൾ പോലീസിന്റെ പിടിയിൽ..
കൊടുങ്ങല്ലൂർ: അതിമാരക മയക്കുമരുന്നായ, 640 ഗ്രാം എംഡിഎംഎ യുമായി രണ്ട് യുവാക്കളെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പുല്ലൂറ്റ് വിയ്യത്ത്കുളത്ത് നിന്നും കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘവും തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃശൂർ- കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ പുല്ലൂറ്റ് വിയ്യത്ത് കുളത്തിനടുത്തു വെച്ചു നടത്തിയ വാഹന പരിശോധനക്കിടെയാണ്
വെങ്ങിണിശ്ശേരി കൊടപ്പുള്ളി വീട്ടിൽ അർജുൻ (29)എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തെ തുടർന്ന് രണ്ടാമത്തെ പ്രതിയായ അമ്മാടം വെട്ടിയാട്ടിൽ വീട്ടിൽ മനു (30)എന്നയാളെയും കൊടുങ്ങല്ലൂർ സി ഐ ബ്രിജ്കുമാർ, എസ് ഐ സുജിത്ത്, ക്രൈം സ്ക്വാഡ് എസ് ഐ സുനിൽ പി സി, എസ് ഐ സന്തോഷ്, എ എസ് ഐ മാരായ സി ആർ പ്രദീപ്, ഷൈൻ. ടി ആർ,ബിജുജോസ്, മറ്റ് ഉദ്യോഗസ്ഥരായ ലിജു ഇയ്യാനി, മിഥുൻ.ആർ കൃഷ്ണ, സംഗീത് എം എസ്, അരുൺ നാഥ്, നിഷാന്ത് എ ബി,ഷിന്റോ.കെ ജെ, നിഖിൽ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.പിടിയിലായ മനു കഴിഞ്ഞ ഒരു വർഷത്തോളമായി മയക്കുമരുന്നുകൾ വാങ്ങുന്നതിനായി യുവാക്കൾക്ക് ഉയർന്ന പലിശക്ക് പൈസ കടം കൊടുക്കുകയും, മയക്കുമരുന്ന് വാങ്ങി വിൽപ്പന നടത്തിയശേഷം തുക പലിശയടക്കം തിരികെ വാങ്ങുകയുമാണ് ചെയ്യുന്നത്.തീരദേശത്ത് വ്യാപകമായി വിവിധ ഇനങ്ങളിൽപെട്ട മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, ഇതിനെതിരായി കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് ശങ്കരന്റെ നേതൃത്വത്തിൽ വളരെ വിപുലമായ രീതിയിൽ പോലീസ് നടപടികൾ സ്വീകരിച്ചുവരികയാണ്.
പ്രതികൾക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെപറ്റിയും, പ്രതികളുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെയും കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യത്തങ്ങൾ അറിയിച്ചു.