ഭക്ഷ്യസുരക്ഷാ പദ്ധതി; പടിയൂർ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചിരുന്ന നാല് ചിക്കൻ സ്റ്റാളുകൾക്ക് എതിരെ നടപടി; ആളൂരിൽ വ്യത്തിഹീനമായി പ്രവർത്തിച്ചിരുന്ന ബേക്കറി നിർമ്മാണ യൂണിറ്റ് അടച്ച് പൂട്ടി…
ഇരിങ്ങാലക്കുട: ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം പടിയൂർ പഞ്ചായത്തിൽ ഹോട്ടൽ, ബേക്കറി ഉൾപ്പെടെ 18 സ്ഥാപനങ്ങളിൽ പഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും നടത്തിയ പരിശോധനയിൽ വീടുകളോട് ചേർന്ന് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന നാല് ചിക്കൻ സ്റ്റാളുകൾ കണ്ടെത്തി. ഇവ അടച്ച് പൂട്ടാൻ നിർദ്ദേശം നല്കിയിട്ടുണ്ട്. പുകയില നിയന്ത്രണ നിയമപ്രകാരം ഒരു സ്ഥാപനത്തിൽ നിന്ന് പിഴ ഈടാക്കിയിട്ടുണ്ട്. ഡോ. കെ സി ജയചന്ദ്രൻ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ ജീൻവാസ്, മായ കെ എസ്, അനു, പഞ്ചായത്ത് ക്ലർക്ക് അനു എന്നിവർ പരിശോധനക്ക് നേതൃത്വം നല്കി.
ആളൂർ പഞ്ചായത്തിൽ 30 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. വിവിധയിടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.3100 രൂപ പിഴ ഈടാക്കി. വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന ഒരു ബേക്കറി നിർമ്മാണ യൂണിറ്റ് അടച്ച് പൂട്ടി. മെഡിക്കൽ ഓഫീസർ ഡോ. കെ കെ ശ്രീവൽസൻ്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനകൾക്ക് ഉദ്യോഗസ്ഥരായ പി ടി ശ്രീകൃഷ്ണൻ, കെ ആർ സുബ്രമണ്യൻ, പി കെ അജയകുമാർ, വി എച്ച് അഷ്റഫ്, ക്ലർക്ക് രമ നേത്യത്വം നല്കി.