‘ കിംഗ് റിച്ചാർഡ് ‘ നാളെ വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ…
ഇരിങ്ങാലക്കുട: ടെന്നീസ് താരങ്ങളായ സെറീന വില്യംസിൻ്റെയും വീനസ് വില്യംസിൻ്റെയും പിതാവ് റിച്ചാർഡിൻ്റെ ജീവിതം പറയുന്ന അമേരിക്കൻ ചിത്രമായ ‘ കിംഗ് റിച്ചാർഡ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 13 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മക്കളെ പ്രൊഫഷണൽ ടെന്നീസ് താരങ്ങളാക്കാൻ ഇറങ്ങിത്തിരിച്ച റിച്ചാർഡിന് സാമൂഹികമായും വംശീയവുമായുള്ള ഒട്ടെറെ വെല്ലുവിളികളെയാണ് നേരിടേണ്ടി വരുന്നത്. റിച്ചാർഡായി അഭിനയിച്ച വിൽ സ്മിത്തിന് അക്കാദമി, ഗോൾഡൺ ഗ്ലോബ് ബഹുമതികൾ ലഭിച്ചു.145 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ, വൈകീട്ട് 6.30 ന്..