ഭക്തിസാന്ദ്രമായി ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ് ; ഉൽസവത്തിന് മെയ് 12 ന് കൊടിയേറ്റും..
ഇരിങ്ങാലക്കുട: ഭക്തിസാന്ദ്രമായി ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ്. ഈ വർഷത്തെ തിരുവുത്സവ ദിവസങ്ങളിലെ അന്നദാനത്തിനാവശ്യമായ പലചരക്ക്, പച്ചക്കറി സാധനങ്ങളുടെ കലവറ നിറയ്ക്കൽ ചടങ്ങിന് ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ ഭദ്രദീപം കൊളുത്തി ആരംഭംകുറിച്ചു. ക്ഷേത്രം കിഴക്കെ നടപ്പുരയിൽ നടന്ന ചടങ്ങിൽ അന്നദാനത്തിന് ആവശ്യമായ കുത്തരി,ഉണക്കലരി, നാളികേരം, ശർക്കര, പപ്പടം, നേന്ത്രക്കായ, ചേന, മത്തങ്ങ, കദളിപ്പഴം, തൈര്, ഫലവ്യഞ്ജനങ്ങൾ എന്നിവ ഭക്തജനങ്ങൾ വഴിപാടായി സമർപ്പിച്ചു. ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടെങ്കാട്ടിൽ, കെ.ജി. സുരേഷ്, കെ.എ. പ്രേമരാജൻ, അഡ്വ കെ ജി അജയകുമാർ, മാനേജർ രാജലക്ഷ്മി, വേണുഗോപാൽമേനോൻ, ജനാർദ്ദനൻ കാക്കര, കൊച്ചുഗോവിന്ദൻ മാസ്റ്റർ, ഭക്തജനങ്ങൾ ,ദേവസ്വം ജീവനക്കാർ എന്നിവർ പങ്കെടുത്തു. തിരുവുത്സവം മെയ് 12 ന് കൊടികയറി 22 ന് കൂടപ്പുഴ ആറാട്ട് കടവിൽ ആറാട്ടോടെ ആഘോഷിക്കും.