ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയ്ക്ക് കേരള ഫീഡ്സ് ഇലക്ട്രിക് ആംബുലന്‍സ് നല്‍കുന്നു;മേയ് മൂന്നിന് മന്ത്രി ചിഞ്ചുറാണി ആംബുലൻസ് കൈമാറും…

ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയ്ക്ക്
കേരള ഫീഡ്സ് ഇലക്ട്രിക് ആംബുലന്‍സ് നല്‍കുന്നു;മേയ് മൂന്നിന് മന്ത്രി ചിഞ്ചുറാണി ആംബുലൻസ് കൈമാറും…

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയ്ക്ക് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാകാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സ് ഇലക്ട്രിക് ആംബുലന്‍സ് വാങ്ങി നല്‍കുന്നു. കമ്പനിയുടെ 2021-22 പദ്ധതിക്കാലയളവിലെ സാമൂഹ്യ ബാധ്യതാ പദ്ധതിയില്‍പെടുത്തിയാണ് 5.30 ലക്ഷം രൂപ ചെലവില്‍ ആംബുലന്‍സ് വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം മികച്ച പ്രവര്‍ത്തനലാഭം നേടിയ പൊതുമേഖലാ സ്ഥാപനമാണ് കേരള ഫീഡ്സ്.മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി മേയ് മൂന്ന് ചൊവ്വാഴ്ച വൈകീട്ട് ആശുപത്രി വളപ്പില്‍ നടക്കുന്ന ചടങ്ങില്‍ ആംബുലന്‍സ് കൈമാറും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അധ്യക്ഷത വഹിക്കും.ആശുപത്രി വളപ്പിനുള്ളിലെ രോഗികളുടെ സുഗമ സഞ്ചാരത്തിന് ഇലക്ട്രിക് ആംബുലന്‍സ് വഴിയൊരുക്കുമെന്ന് ചെയര്‍മാന്‍ കെ ശ്രീകുമാറും എം ഡി ഡോ. ബി ശ്രീകുമാറും അറിയിച്ചു.

Please follow and like us: