അയ്യായിരത്തോളം വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ ദേശീയ ടെക്നിക്കൽ ഫെസ്റ്റിവലിന് വേദിയൊരുങ്ങുന്നു…
ഇരിങ്ങാലക്കുട: അയ്യായിരത്തോളം വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ ദേശീയ ടെക്നിക്കൽ ഫെസ്റ്റിവലിന് വേദിയൊരുങ്ങുന്നു.ദക്ഷിണേന്ത്യയിലെ നൂറിൽ അധികം വരുന്ന എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നും സർവകലാശാലകളിൽ നിന്നുമുള്ള വിദ്യാർഥികൾ മെയ് 1, 2, 3 തീയതികളിലായി ഓൺലൈൻ ഇവൻ്റുകളിലും 4,5,6 തീയതികളിലായി ഓഫ് ലൈൻ ഇവൻ്റുകളിലും പങ്കെടുക്കും. സ്കൂൾ ,കോളേജ് വിദ്യാർഥികൾക്കിടയിൽ സാങ്കേതിക അഭിരുചി വളർത്തുക, ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ പുതുമുന്നേറ്റങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ടെക്നിക്കൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതെന്ന് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാല്യേക്കര, പ്രിൻസിപ്പൽ ഡോ.സജീവ് ജോൺ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. സാങ്കേതിക പ്രദർശനങ്ങൾ, എക്സ്പോകൾ,സംവാദങ്ങൾ, പ്രഭാഷണങ്ങൾ, ആർട്ട് പ്രദർശനങ്ങൾ, റോബോട്ടിക്സ് മത്സരങ്ങൾ, മ്യൂസിക് ബാൻഡ് മത്സരം എന്നിവ ഫെസ്റ്റിൻ്റെ ആകർഷണങ്ങളിൽ പെടുന്നു. ഏപ്രിൽ 30 ന് രാവിലെ 9.30 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. മെയ് 6 ന് എംസിപി കൺവെൻഷൻ സെൻ്ററിൽ പ്രൊ ഷോയോടെ ഫെസ്റ്റ് സമാപിക്കും. ജോയിൻ്റ് ഡയറക്ടർമാരായ ഫാ. ജോൺ പയ്യപ്പള്ളി, ഫാ. ആൻ്റണി ഡേവിസ്, വൈസ് – പ്രിൻസിപ്പൽ ഡോ. വി ഡി ജോൺ, അധ്യാപകരായ ഡോ. അരുൺ അഗസ്റ്റിൻ, രാജീവ് ടി ആർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.