ഇരിങ്ങാലക്കുടയിൽ പണം വച്ച് ചീട്ട് കളിച്ച് പിടിയിലായവരുടെ ശരിയായ മേൽവിലാസങ്ങൾ രേഖപ്പെടുത്തി പോലീസ്; പിടിയിലായത് ഇരിങ്ങാലക്കുട, പുത്തൻചിറ സ്വദേശികളായ എഴ് പേർ..
ഇരിങ്ങാലക്കുട: പണം വച്ച് ചീട്ട് കളിച്ച കേസിലെ പ്രതികളുടെ യഥാർഥ മേൽവിലാസങ്ങൾ രേഖപ്പെടുത്തി കോടതിയിലേക്ക് റിപ്പോർട്ട് സമർപ്പിച്ച് ഇരിങ്ങാലക്കുട പോലീസ്. ഈ മാസം 15ന് ഇരിങ്ങാലക്കുട ശാന്തിനഗറിൽ വാടക വീട്ടിൽ പണം വച്ച് ചീട്ട് കളിച്ചതിനെ തുടർന്ന് എഴ് പേരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് 1,87, 270 രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.ഇത് സംബന്ധിച്ച വാർത്ത ഫസ്റ്റ് എഡീഷ്യൻ ന്യൂസ് അടുത്ത ദിവസം തന്നെ നല്കുകയും ചെയ്തിരുന്നു.എന്നാൽ പ്രതികളിൽ ചിലരുടെ മേൽവിലാസങ്ങൾ തെറ്റായിട്ടാണ് നല്കിയിരിക്കുന്നതെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്ന് പോലീസ് പ്രതികളുടെ ഐഡി പ്രൂഫുകൾ ശേഖരിച്ച് ശരിയായി വീണ്ടും രേഖപ്പെടുത്തുകയായിരുന്നു. പുത്തൻതോട് അത്തിക്കാവിൽ വൽസൻ (61), ഇരിങ്ങാലക്കുട ആസാദ് റോഡിൽ കാട്ട്ള വീട്ടിൽ ലിഷോൺ (43), മാപ്രാണം കരിപ്പറമ്പിൽ അബ്ദുൾസലാം (47), ചേലൂർ കോരേത്ത് വീട്ടിൽ ജോജി (54), ഇരിങ്ങാലക്കുട ഗാന്ധിഗ്രാം കോച്ചേരി വീട്ടിൽ ജോൺസൻ (55), പുത്തൻചിറ പയ്യപ്പിള്ളി ഷാജു (53), കാട്ടുങ്ങച്ചിറ മാടേനി വീട്ടിൽ വൽസൻ (65) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്. ശരിയായ വിവരങ്ങൾ രേഖപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതായി പോലീസ് അധികൃതർ അറിയിച്ചു.