ജില്ലാ സമ്മേളന പ്രതിനിധികൾക്ക് ഭക്ഷ്യ വിഭവങ്ങൾ ഉറപ്പു വരുത്താൻ നടപടികളുമായി സിപിഐ;കാർഷിക സംസ്കാരത്തിൻ്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രി കെ രാജൻ; നാണ്യവിളകൾ തകർച്ചയിലാണെങ്കിലും ഭക്ഷ്യ രംഗത്ത് മാറ്റങ്ങൾ കൊണ്ട് വരാൻ കഴിഞ്ഞിട്ടുണ്ടെന്ന് മുൻ മന്ത്രി വി എസ് സുനിൽകുമാർ..

ജില്ലാ സമ്മേളന പ്രതിനിധികൾക്ക് ഭക്ഷ്യ വിഭവങ്ങൾ ഉറപ്പു വരുത്താൻ നടപടികളുമായി സിപിഐ;കാർഷിക സംസ്കാരത്തിൻ്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി റവന്യൂ മന്ത്രി കെ രാജൻ; നാണ്യവിളകൾ തകർച്ചയിലാണെങ്കിലും ഭക്ഷ്യ രംഗത്ത് മാറ്റങ്ങൾ കൊണ്ട് വരാൻ കഴിഞ്ഞിട്ടുണ്ടെന്ന് മുൻ മന്ത്രി വി എസ് സുനിൽകുമാർ..

ഇരിങ്ങാലക്കുട: പുതിയ കാലത്ത് എല്ലാവരെയും ക്യഷിക്കാരനാക്കുക എന്ന ലക്ഷ്യം നേടിയെടുക്കാനും ജില്ലാ സമ്മേളന പ്രതിനിധികൾക്ക് ആവശ്യമായ ഭക്ഷ്യ വിഭവങ്ങൾ ഉറപ്പു വരുത്താനുമുള്ള നടപടികൾക്ക് തുടക്കം കുറിച്ച് സിപിഐ.ത്യപ്രയാറിൽ ആഗസ്റ്റ് 25, 26 തീയതികളിൽ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തിൻ്റെ മുന്നോടിയായി വി കെ മോഹനൻ കാർഷിക സംസ്കൃതിയുടെ നേത്യത്വത്തിൽ മൂന്ന് എക്കർ വരുന്ന നടവരമ്പ് കണ്ണൻപോയ്ച്ചിറ പാടശേഖരത്താണ് ക്യഷിയിറക്കുന്നത്. രാവിലെ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ നെൽവിത്ത് വിതയ്ക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളുടെ ഭാഗമാവുക എന്നതാണ് പാർട്ടി ലക്ഷ്യം വയ്ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത മനുരത്ന എന്ന വിത്താണ് ഇറക്കിയിട്ടുള്ളത്. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ഭക്ഷ്യ രംഗത്ത് മാറ്റം കൊണ്ട് വരാൻ കഴിഞ്ഞിട്ടുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്ത മുൻമന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. നെല്ല് ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിച്ചിട്ടുണ്ട്. നാണ്യവിളകളുടെ തകർച്ചയാണ് സംസ്ഥാനത്തെ ബാധിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.സിപിഐ ജില്ലാ സെക്രട്ടറി കെ കെ വൽസരാജ്, അസി. സെക്രട്ടറി ടി ആർ രമേഷ്കുമാർ, സംസ്ഥാന കൗൺസിൽ അംഗം കെ ശ്രീകുമാർ, മണ്ഡലം സെക്രട്ടറി പി മണി, ലോക്കൽ സെക്രട്ടറി ടി കെ വിക്രമൻ, കാർഷിക സംസ്കൃതി കൺവീനർ കെ കെ രാജേന്ദ്രബാബു, എൻ കെ ഉദയ പ്രകാശ് എന്നിവർ സംസാരിച്ചു.

Please follow and like us: