സിന്തറ്റിക് കോർട്ടും ഓപ്പൺ ജിമ്മും അഡ്വഞ്ചർ പാർക്കുമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ്; കേരള യുണൈറ്റഡ് എഫ് സിയുമായി സഹകരിച്ച് ഫുട്ബോൾ അക്കാദമി ആരംഭിക്കാനും പദ്ധതി…

സിന്തറ്റിക് കോർട്ടും ഓപ്പൺ ജിമ്മും അഡ്വഞ്ചർ പാർക്കുമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ്; കേരള യുണൈറ്റഡ് എഫ് സിയുമായി സഹകരിച്ച് ഫുട്ബോൾ അക്കാദമി ആരംഭിക്കാനും പദ്ധതി…

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ നിർമ്മാണം പൂർത്തീകരിച്ച ടെന്നീസ്/ബാസ്കറ്റ്ബോൾ സിന്തറ്റിക് കോർട്ടിൻ്റെ ഉദ്ഘാടനം ഏപ്രിൽ 23 ന് രാവിലെ 10.30 ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാനും ഓപ്പൺ ജിമ്മിൻ്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദുവും അഡ്വഞ്ചർ പാർക്കിൻ്റെ ഉദ്ഘാടനം ടി എൻ പ്രതാപൻ എം പി യും നിർവഹിക്കും. ഫെഡറൽ ബാങ്കിൻ്റെ സിഎസ്ആർ ഫണ്ടിൻ്റെ സഹായത്തോടെ 15 ലക്ഷം രൂപ ചിലവിലാണ് സിന്തറ്റിക് കോർട്ട് നിർമ്മിച്ചിരിക്കുന്നത്.ഓപ്പൺ ജിമ്മിൻ്റെ നിർമ്മാണത്തിന് 5 ലക്ഷം രൂപയും അഡ്വഞ്ചർ പാർക്കിൻ്റെ നിർമ്മാണത്തിന് 1 ലക്ഷം രൂപയുമാണ് ചിലവഴിച്ചിട്ടുള്ളത്. അപൂർവം കോളേജുകളിൽ മാത്രമാണ് സിന്തറ്റിക് കോർട്ട് സൗകര്യം നിലവിലുള്ളതെന്ന് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ആശ തെരേസ് പത്രസമ്മേളനത്തിൽ അറിയിച്ചു.ഓപ്പൺ ജിം എല്ലാ സ്ത്രീകൾക്കുമായി തുറന്ന് കൊടുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വനിതാ ഫുട്ബോളിൽ കേരള യുണൈറ്റഡ് എഫ് സിയുമായി ചേർന്ന് അന്തർദേശീയ, ദേശീയ താരങ്ങൾ അടങ്ങിയ അക്കാദമി ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. വൈസ് – പ്രിൻസിപ്പൽ സിസ്റ്റർ ബ്ലെസ്സി, കായിക വിഭാഗം മേധാവി ഡോക്ടർ സ്റ്റാലിൻ റാഫേൽ, കോളേജ് യൂണിയൻ സെക്രട്ടറി ലക്ഷ്മി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: