കേന്ദ്ര അവഗണനയ്ക്കും ഇന്ധനവില വർധനവുമെതിരെ പ്രതിഷേധവുമായി എൽഡിഎഫ്…

കേന്ദ്ര അവഗണനയ്ക്കും ഇന്ധനവില വർധനവുമെതിരെ പ്രതിഷേധവുമായി എൽഡിഎഫ്…

ഇരിങ്ങാലക്കുട: കേന്ദ്ര അവഗണനയ്ക്കും പെട്രോൾ ,ഡീസൽ, പാചകവാതക വില വർധനയ്ക്കുമെതിരെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ എൽഡിഎഫ് ധർണ്ണ. ഠാണാവിൽ ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ നടത്തിയ സമരം സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എൻ ആർ ബാലൻ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി മണി അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ ശ്രീകുമാർ, കേരള കോൺഗ്രസ്സ് എം ജില്ലാ സെക്രട്ടറി ടി കെ വർഗീസ്, തിലകൻ തൂമാട്ട്, ഡേവിസ് കോക്കാട്ട്, കെ പി ദിവാകരൻ മാസ്റ്റർ, കെ സി പ്രേമരാജൻ എന്നിവർ സംസാരിച്ചു.

Please follow and like us: