സഞ്ചരിക്കുന്ന മദ്യവിൽപ്പനശാലയിൽ 48 ലിറ്റർ റമ്മുമായി പാലക്കാട് സ്വദേശി ഇരിങ്ങാലക്കുട എക്സൈസ് സംഘത്തിൻ്റെ പിടിയിൽ..
ഇരിങ്ങാലക്കുട: മാരുതി ഓമ്നിയിൽ കടത്തുകയായിരുന്ന 48 ലിറ്റർ ജവാൻ റമ്മുമായി പാലക്കാട് സ്വദേശി ഇരിങ്ങാലക്കുട എക്സൈസിന്റെ പിടിയിലായി.പാലിയേക്കര ഭാഗത്ത് നാഷണൽ ഹൈവേയിൽ വച്ച് ഓമ്നിയിൽ 48 ലിറ്റർ ജവാൻ റം കടത്തുകയായിരുന്ന പാലക്കാട് ജില്ലയിൽ പെരിങ്ങോട്ടുക്കുറിശ്ശി ചിറപ്പാടം രാജൻ മകൻ രതീഷ് 37 വയസ് എന്നയാളെ ഇരിങ്ങാലക്കുട റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ അനീഷ് കെ.എ അറസ്റ്റ് ചെയ്തു. പാലക്കാട് , തൃശൂർ ജില്ലകളിലെ വിവിധ ബിവറേജ് ഷോപ്പുകളിൽ നിന്നും ജവാൻ റം വാങ്ങി സൂക്ഷിച്ച് കൂടിയ വിലയ്ക്ക് വില്പന നടത്തിവരികയായിരുന്നു പ്രതിയെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രിവന്റീവ് ഓഫീസർമാരായ ബാബു പി എം, സുരേഷ് കുമാർ ടി എസ്,പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) വത്സൻ കെ കെ,സിവിൽ എക്സൈസ് ഓഫീസർമാരായ ജോസഫ് ഇ എം, രാകേഷ് ടി ആർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.