ലിൻസി പീറ്റർ പഴയാറ്റിൽ ആസ്റ്റർ ഗാഡിയൻസ് ഗ്ലോബൽ നഴ്സസ് പുരസ്കാര പരിഗണന പട്ടികയിൽ

ലിൻസി പീറ്റർ പഴയാറ്റിൽ
ആസ്റ്റർ ഗാഡിയൻസ് ഗ്ലോബൽ നഴ്സസ് പുരസ്കാര പരിഗണന
പട്ടികയിൽ

 

ഇരിങ്ങാലക്കുട: താലൂക്ക് ആശുപത്രിയിലെ സീനിയർ നഴ്സിംഗ് ഓഫീസറും പുത്തൻചിറ സ്വദേശിനിയുമായ
ലിൻസി പീറ്റർ പഴയാറ്റിൽ ആസ്റ്റർ ഗാഡിയൻസ് ഗ്ലോബൽ നഴ്സസ് അവാർഡിനുള്ള
പരിഗണന പട്ടികയിൽ ഇടം നേടി .184 ലോക രാഷ്ടങ്ങളിൽനിന്നുള്ള 24000 നഴ്സ്മാരിൽ നിന്നും മികച്ച നേഴ്സിനുള്ള അന്തർദേശീയ(ഇന്റർ നാഷണൽ) അവാർഡിന്റെ പരിഗണന പട്ടികയിലെ പത്തിൽ ഒരാളായാണ് പഴയാറ്റിൽ പീറ്ററിന്റെ ഭാര്യ ലിൻസി തെരഞ്ഞെടുക്കപ്പെട്ടത്. മെയ് 12ന് ദുബായിൽ നടക്കുന്ന ചടങ്ങിൽ ആണ് അവാർഡ് പ്രഖ്യാപനം .കേരളത്തിൽ നിന്ന് ലിൻസി മാത്രമാണ് പട്ടികയിലുള്ളത്.
രണ്ടു കോടിയോളം രൂപയാണ് അവാർഡ് തുക .
2016 ൽ ദേശീയ ഫ്ലോറൻസ് നൈറ്റിംഗേൾ നഴ്സസ് അവാർഡ് രാഷ്ട്രപതിയിൽ നിന്നും ലഭിച്ചു. അതേ വർഷം സർക്കാർ മേഖലയിലെ മികച്ച നഴ്സിനുള്ള അവാർഡ്, ഭാരത കേരള കത്തോലിക്കാ സഭ എക്സലൻസ് അവാർഡ്, 2021 ലെ ദേശീയ തലത്തില മലയാള മനോരമയുടെ കാവൽമാലാഖ പുരസ്ക്കാരം, ഏഷ്യാനെറ്റ് എക്സലൻസ് അവാർഡ്, ഇരിങ്ങാലക്കുട രൂപത സിഎൽസി ഏർപ്പെടുത്തിയ ആദരണം 2022, കെസിവൈഎം ഏർപ്പെടുത്തിയ
തേജസ്വനി 2021 എന്നിവ ലഭിച്ചിട്ടുണ്ട്. മേയ് 12 ന്
ദുബായിൽ നടക്കുന്ന ചടങ്ങിലാണ് അവാർഡ് പ്രഖ്യാപനം. വെള്ളിക്കുളങ്ങര
മാളിയേക്കൽ പടിക്കല ജോസിന്റെ മകളാണ്. പൂവത്തുശ്ശേരി പാറേക്കാടൻ വർഗ്ഗീസ്സ് ജീൻസന്റെ ഭാര്യ റോസ് മരിയ പീറ്റർ ,പോൾജോ പീറ്റർ എന്നിവർ മക്കളാണ്.

Please follow and like us: