മധ്യവയസ്‌കനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേല്‍പിച്ചു; പിതാവും മകനുമടക്കം മൂന്നുപേര്‍ പ്രതികള്‍ പിടിയില്‍

മധ്യവയസ്‌കനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേല്‍പിച്ചു; പിതാവും മകനുമടക്കം മൂന്നുപേര്‍ പ്രതികള്‍ പിടിയില്‍

ഇരിങ്ങാലക്കുട: ബാറിനു മുന്നില്‍ വച്ച് മധ്യവയസ്‌കനെ കല്ലുകൊണ്ട് തലക്കടിച്ച് പരിക്കേല്‍പിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കഴിഞ്ഞ മാസം 18 ന് സെവന്‍സീസ് ബാറിന് മുന്‍പില്‍ വെച്ചാണ് സംഭവം. കാട്ടൂര്‍ സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇരുമ്പന്‍ ഷാജിക്കാണ് തലക്കടിയേറ്റത്. പ്രതികളായ ഇരിങ്ങാലക്കുട കനാല്‍ ബേസ് സ്വദേശികളായ കൊഴിഞ്ഞംപറമ്പ് വീട്ടില്‍ മണി (64), മണിയുടെ മകന്‍ ജിതോഷ് (37), ഈസ്റ്റ് ചെന്ത്രാപ്പിന്നി കണ്ണനാംകുളം വീട്ടില്‍ രാജേഷ് (45) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്ന പ്രതികളെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്പി സുധീരന്റെ നേതൃത്വത്തില്‍ എസ്‌ഐ ക്ലീറ്റസ്, എസ്‌ഐ ശ്രീലാല്‍, പോലീസുക്കാരായ ഉമേഷ്, സജു, രാഹുല്‍, വഹദ്, രഞ്ജിത്ത് ,തോമസ് മനോജ് എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.

Please follow and like us: