ചാലക്കുടിയിൽ വൻ സ്പിരിറ്റ് വേട്ട;
പിടികൂടിയത് ഈസ്റ്റർ – ഉത്സവ സീസൺ മുന്നിൽ കണ്ട് കടത്തിയ സ്പിരിറ്റ്;
പിടിയിലായത് മുൻ സ്പിരിറ്റ് കടത്ത്, ക്രിമിനൽ കേസുകളിലെ പ്രതി…
ചാലക്കുടി: തൃശൂർ റൂറൽ എസ്പി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി ഡി വൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ചാലക്കുടി പോലീസും ചേർന്നു ചാലക്കുടി കോടതി ജംഗ്ഷനിൽ വച്ച് അറുന്നൂറോളം ലിറ്റർ സ്പിരിറ് പിടികൂടി.
ഏഴോളം ക്രിമിനൽ കേസുകളിലെ പ്രതിയും അന്തിക്കാട് പുള്ള് സ്വദേശിയുമായ ഇക്കണ്ടപറമ്പിൽ വീട്ടിൽ സുനിൽ (54 വയസ്) ആണ് കാറിൽ സ്പിരിറ്റ് കടത്തവേ പിടിയിലായത്.
ടൊയോട്ട എറ്റിയോസ് കാറിൽ 14 ക്യാനുകളിലാക്കിയാണ് സ്പിരിറ്റ് കളമശ്ശേരി യിൽനിന്നും ചവക്കാട്ടേക്ക് കൊണ്ടു പോയിരുന്നത്.
സുനിൽ മുമ്പ് എറണാകുളത്ത് സ്പിരിറ്റ് കടത്തിയ കേസിലും, കൊടുങ്ങല്ലൂരിൽ യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച കേസിലും ചേർപ്പിൽ കാൽ നടയാത്രക്കാരൻ വാഹനമിടിച്ച് മരിച്ച കേസിലും പ്രതിയാണ്.
ചാലക്കുടി ഡിവൈ.എസ്.പി. സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, സബ് ഇൻസ്പെക്ടർമാരായ എം.എസ് .ഷാജൻ, സി .വി . ഡേവീസ്, സജി വർഗീസ് പ്രത്യേകാന്വേഷണസംഘത്തിലെ .എസ്.ഐ. ജിനുമോൻ തച്ചേത്ത്, എ എസ് ഐ മാരായ ജോബ് .സി .എ. , സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, സീനിയർ സി.പി.ഒ.മാരായ വി.യു. സിൽജോ, എ.യു. റെജി, ബിനു എം.ജെ. , ഷിജോ തോമസ് എന്നിവരും ചാലക്കുടി സ്റ്റേഷനിലെ എഎസ്ഐസതീഷ് നായർ, സീനിയർ സിപിഒമാരായ ഷാജു കട്ടപ്പുറം, റ്റി.റ്റി ബൈജു , രൂപേഷ് സിപിഒമാരായ മാനുവൽ പി.പി, ജെസ്ലിൻ തോമസ്, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരായ സാദത്ത്, ഒ.എച്ച് ബിജു, ഹോം ഗാർഡ് ഏലിയാസ് എന്നിവരുമടങ്ങിയ സംഘമാണ് സ്പിരിറ്റ് ശേഖരം പിടികൂടിയത്.
സ്പിരിറ്റ് കടത്തിന്റെ സൂചനകളെ തുടർന്ന് ഒന്നരയാഴ്ചയോളമായി ഷാഡോ പോലീസ് സംഘം ഹൈവേയിൽ നിരന്തര നിരീക്ഷണത്തിലായിരുന്നു. ഇതിനെ തുടർന്നാണ് സ്പിരിറ്റ് കടത്തുകയായിരുന്ന കാർ പിടികൂടിയത്.
സുനിലിൽ നിന്നു ലഭിച്ച വിവരത്തിന്റെയടിസ്ഥാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് പോലീസ് അറിയിച്ചു. സുനിലിനെ വൈദ്യ പരിശോധനയും മറ്റും നടത്തി കോടതിയിൽ ഹാജരാക്കും