ഏപ്രിൽ, മേയ് മാസങ്ങളിലായി ആഘോഷിക്കുന്ന ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യം ക്ഷേത്രോൽസവത്തിൻ്റെ കാര്യപരിപാടികൾ അടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു.
ഇരിങ്ങാലക്കുട: ഏപ്രിൽ, മേയ് മാസങ്ങളിലായി ആഘോഷിക്കുന്ന ശ്രീകൂടൽമാണിക്യം ക്ഷേത്രോൽസവത്തിൻ്റെ കാര്യപരിപാടികൾ അടങ്ങിയ പുസ്തകം പ്രകാശനം ചെയ്തു. കിഴക്കേ നടയിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പ്രകാശനം നിർവഹിച്ചു. കോവിഡിനെ തുടർന്ന് മാറ്റി വച്ച തിരുവുത്സവം 2022 എപ്രിൽ 15 മുതൽ 25 വരെയും ഈ വർഷത്തെ തിരുവുത്സവം മെയ് 12 മുതൽ 22 വരെയുമാണ് ആഘോഷിക്കുന്നത്. ചടങ്ങിൽ ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ അധ്യക്ഷനായിരുന്നു.കുട്ടംകുളം സംരക്ഷണത്തിന് സംസ്ഥാന ബജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്താൻ നടപടികൾ സ്വീകരിച്ച മന്ത്രി ആർ ബിന്ദുവിനെ ചടങ്ങിൽ അഭിനന്ദിച്ചു.ദേവസ്വം ബോർഡ് അംഗമായി നിയമിതനായ അഡ്വ കെ ജി അജയ്കുമാർ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, ദേവസ്വം കമ്മീഷണർ ബിജു പ്രഭാകർ, ഭരണസമിതി അംഗങ്ങളായ ഭരതൻ കണ്ടേങ്കാട്ടിൽ, കെ എ പ്രേമരാജൻ, കെ ജി സുരേഷ് എന്നിവർ സംസാരിച്ചു. ഭരണ സമിതി അംഗം എ വി ഷൈൻ സ്വാഗതവും അഡ്മിനിസ്ട്രേറ്റർ എം സുഗീത നന്ദിയും പറഞ്ഞു.