ലയൺസ് ബ്ലഡ് ബാങ്ക്
സമർപ്പണം മാർച്ച് 8 ന് ;പദ്ധതി നടപ്പിലാക്കുന്നത് 20 ലക്ഷം രൂപ ചിലവിൽ..
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ പുല്ലൂർ സേക്രട്ട് ഹാർട്ട് ഹോസ്പിറ്റലിൽ മാർച്ച് 8 ന് വൈകീട്ട് 3.00 മണിക്ക് നടത്തുന്ന ബ്ലഡ് ബാങ്ക് സമർപ്പണം ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡയറക്ടർ വി.പി. നന്ദകുമാർ നിർവ്വഹിക്കും. ഏകദേശം ഇരുപത് ലക്ഷത്തോളം രൂപ ചിലവിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് ക്ലബ് പ്രസിഡണ്ട് ഡോ. ഡെയിൻ ആൻ്റണി,ബ്ലഡ് ബാങ്ക് കമ്മിറ്റി ചെയർമാൻ പോൾ തോമസ് മാവേലി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ആശുപത്രിയുടെ മുൻവശത്ത് സ്ഥാപിക്കുന്ന പുതിയ ലൈറ്റ് ബോർഡിന്റെ സ്വിച്ച് ഓൺ കർമ്മം ലയൺസ് ഡിസ്ട്രിക്റ്റ്318 ഗവർണ്ണർ ജോർജ് മൊറേലി നിർവ്വഹിക്കും. ഇരിങ്ങാലക്കുട ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. ഡെയിൻ ആന്റണി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ സാജു പാത്താടൻ, മുരിയാട് പഞ്ചായത്ത് പ്രസിഡൻറ് ജോസ് ചിറ്റിലപ്പിള്ളി, മുൻ ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണ്ണർമാരായ പി. ആനന്ദമേനോൻ, അഡ്വ. ടി. ജെ. തോമസ്സ്, തോമാച്ചൻ വെള്ളാനിക്കാരൻ, ലയൺസ് സെക്കന്റ് സെഞ്ചൂറിയൻ അംബാസഡർ വേണുഗോപാൽ മേനോൻ, കമ്മിറ്റി ചെയർമാൻ പോൾ മാവേലി, സെക്രട്ടറി ബിജു ജോസ് കൂനൻ, ട്രഷറർ ഡോ. ജോൺ പോൾ തുടങ്ങിയവർ സന്നിഹിതരായിരിക്കും. ക്ലബ് സെക്രട്ടറി ബിജു ജോസ്, ട്രഷറർ ഡോ. ജോൺ പോൾ, പ്രൊജക്റ്റ് കമ്മിറ്റി ചെയർമാൻ കെ. എൻ. സുഭാഷ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.