പന്ത്രണ്ടാമത് പല്ലാവൂർ താളവാദ്യ മഹോൽസവം മാർച്ച് 3 ന് ; പല്ലാവൂർ സ്മൃതി അവാർഡ് മേളപ്രമാണി ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർക്കും ഗുരുപൂജ പുരസ്കാരം ചാലക്കുടി രാമൻ നമ്പീശനും സമർപ്പിക്കും..

പന്ത്രണ്ടാമത് പല്ലാവൂർ താളവാദ്യ മഹോൽസവം മാർച്ച് 3 ന് ; പല്ലാവൂർ സ്മൃതി അവാർഡ് മേളപ്രമാണി ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർക്കും ഗുരുപൂജ പുരസ്കാരം ചാലക്കുടി രാമൻ നമ്പീശനും സമർപ്പിക്കും..

ഇരിങ്ങാലക്കുട: വാദ്യകുലപതി പല്ലാവൂർ അപ്പുമാരാർ വാദ്യ ആസ്വാദക സമിതിയുടെ 2021 ലെ പല്ലാവൂർ ഗുരു സ്മൃതി അവാർഡിന് മേളപ്രമാണി ചേരാനെല്ലൂർ ശങ്കരൻകുട്ടിമാരാർ അർഹനായി. 30,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്‌.മാർച്ച് 3 ന് വൈകീട്ട് 6 ന് കൂടൽമാണിക്യ ക്ഷേത്ര കിഴക്കേ നടപ്പുരയിൽ നടക്കുന്ന ചടങ്ങിൽ പ്രവാസി മലയാളി തോട്ടാപ്പിള്ളി വേണുഗോപാൽ മേനോൻ അവാർഡ് സമർപ്പണം നിർവഹിക്കുമെന്ന് സമിതി പ്രസിഡണ്ട് കലാമണ്ഡലം ശിവദാസ്, സെക്രട്ടറി കെ ഗോപകുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.ദേവസ്വം ചെയർമാൻ പ്രദീപ്മേനോൻ താളവാദ്യ മഹോൽസവം ഉദ്ഘാടനം ചെയ്യും.2021 ലെ ഗുരുപൂജ പുരസ്കാരം ചാലക്കുടി രാമൻ നമ്പീശന് സമർപ്പിക്കും.10,000 രൂപയും ഫലകവും പൊന്നാടയുമാണ് പുരസ്കാരം. തുടർന്ന് 7 മണിക്ക് പഞ്ചവാദ്യവും അരങ്ങേറും. സംഘാടകരായ ദിനേശ് വാരിയർ, പി എ അനിൽ കുമാർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: