വൃദ്ധയുടെ മരണം കൊലപാതകം; പേരക്കുട്ടി അറസ്റ്റിൽ;കേസ് തെളിയിച്ചത് തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്. ബാബു കെ.തോമസും ചേർപ്പ് ഇൻസ്പെക്ടർ ടി.വി. ഷിബുവും സംഘവും..
തൃശ്ശൂർ/ചേർപ്പ്: കടലാശ്ശേരിയിൽ ഒറ്റക്കു താമസിക്കുന്ന ഊമൻപിള്ളി പരേതനായ വേലായുധൻ ഭാര്യ കൗസല്യ 78 വയസ്സ് മരണപ്പെട്ട സംഭവം കൊലപാതകമെന്നു തെളിഞ്ഞു. ഇവരുടെ
മകന്റെ മകൻ ഗോകുലിനെ 32 വയസ്റ്റ് തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ.തോമസ്, ചേർപ്പ് ഇൻസ്പെക്ടർ ടി.വി. ഷിബു എന്നിവർ അറസ്റ്റു ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് കൗസല്യയെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്. ഹൃദയാഘാതം മൂലമെന്നു കരുതിയെങ്കിലും കയ്യിൽ കിടന്ന വളയും കഴുത്തിലെ മാലയും കാണാത്തത് സംശയത്തിനിടയായി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി ബന്ധുക്കളടക്കമുള്ളവരെ നിരീക്ഷിച്ചു വരികയായിരുന്നു. അമ്മൂമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കയ്യിലെ വള മോഷ്ടിച്ചത് ഗോകുലാണെന്നു പോലീസ് പറഞ്ഞു. മദ്യപിക്കാൻ പണത്തിനു വേണ്ടിയാണ് ഇയാൾ കൊല നടത്തി സ്വർണ്ണം കവർന്നത്. ചെറുപ്പത്തിൽ സ്വർണ്ണ പണി പഠിച്ചിട്ടുള്ള ഇയാൾ ഇപ്പോൾ പോളീഷ് പണിക്കാണ് പോയിക്കൊണ്ടിരുന്നത്. എന്നാൽ സ്ഥിരമായി പണിക്കു പോകാതെ കൂട്ടുകൂടി മദ്യപിച്ചു നടക്കുന്ന ശീലമാണ്. പണത്തിനു വേണ്ടിയാണ് കൊല നടത്തി സ്വർണ്ണം കവർന്നത്. ഡി.വൈ.എസ് പി. ബാബു .കെ. തോമസ്, ചേർപ്പ് ഇൻസ്പെക്ടർ ടി വി. ഷിബു, ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ. മുഹമ്മദ് അഷറഫ് സീനിയർ സി.പി.ഒ മാരായ ഷഫീർ ബാബു, ഇ.എസ്. ജീവൻ, സോണി സേവ്യർ, സി.പി.ഒ മാരായ കെ.എസ്. ഉമേഷ്, പി.വി. വികാസ് ചേർപ്പ് സ്റ്റേഷനിലെ എസ്.ഐ. ദിലീപ് കുമാർ, എ.എസ്.ഐ. സജിപാൽ, സീനിയർ സി.പി.ഒ. മാരായ പി.എ.സരസപ്പൻ, ഇ.എച്ച്.ആരിഫ്, ഷറഫുദ്ദീൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. തെളിവെടുപ്പിനു ശേഷം കോവിഡ് മാനദണ്ഡപ്രകാരം പ്രതിയെ കോടതിയിൽ ഹാജരാക്കും.