സംസ്ഥാനത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു; ഉന്നത വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാനസൗകര്യ വിപുലീകരണത്തിനും അക്കാദമിക് മികവ് ഉറപ്പാക്കാനും പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി..

സംസ്ഥാനത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഡോ. ആർ ബിന്ദു; ഉന്നത വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാനസൗകര്യ വിപുലീകരണത്തിനും അക്കാദമിക് മികവ് ഉറപ്പാക്കാനും പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി..

ഇരിങ്ങാലക്കുട: പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ ഉന്നത വിദ്യാഭ്യാസമേഖലയിലേക്കും കൊണ്ട് പോകാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു.എടക്കുളം ശ്രീനാരായണ സ്മാരകസംഘം ലോവർ പ്രൈമറി സ്കൂളിൽ പൂർവവിദ്യാർഥിയായ ഡോ. രാമചന്ദ്രൻ്റെ സ്പോൺസർഷിപ്പിൽ (എഫ്ആർസിപി, ലണ്ടൻ ) സജ്ജീകരിച്ച ഹൈടെക് ക്ലാസ്സ് മുറിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.കോളേജ് വിദ്യാഭ്യാസമേഖലയിൽ അടിസ്ഥാനസൗകര്യ വിപുലീകരണത്തിനും അക്കാദമിക് ഗുണമേന്മ ഉറപ്പാക്കുന്നതിനും സർക്കാർ വലിയ പദ്ധതികൾ നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണ് .കേരളത്തെ നവവൈജ്ഞാനിക സമൂഹമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് തമ്പി അധ്യക്ഷത വഹിച്ചു. ഡോ. രാമചന്ദ്രൻ മുഖ്യാതിഥി ആയിരുന്നു.എംജി സർവകലാശാല എംഎസ് സി ബയോ ടെക്ക് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ പൂർവ്വ വിദ്യാർഥി എം ആർ കൃഷ്ണപ്രസാദിനെ ചടങ്ങിൽ ആദരിച്ചു.പഞ്ചായത്ത് വൈസ് – പ്രസിഡണ്ട് കവിത സുരേഷ്, പിടിഎ പ്രസിഡണ്ട് ടി കെ സാജൻ, എസ്എൻജിഎസ്എസ് പ്രസിഡണ്ട് സി പി ഷൈലനാഥൻ, ജന.സെക്രട്ടറി എം ആർ രാജേഷ്,സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി ഗോപിനാഥ്, സ്കൂൾ ലീഡർ എം കെ ആദികൃഷ്ണ എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ മാനേജർ കെ വി ജിനരാജദാസൻ സ്വാഗതവും ഹെഡ്മിസ്ട്രസ് ടി ഡി സുധ നന്ദിയും പറഞ്ഞു. ഒരു ലക്ഷം രൂപ ചിലവിലാണ് ഡോ രാമചന്ദ്രൻ്റെ സ്പോൺസർഷിപ്പിൽ ക്ലാസ്സ് മുറിയിൽ ആധുനിക സംവിധാനങ്ങൾ എർപ്പെടുത്തിയിരിക്കുന്നത്. ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലായി 134 കുട്ടികളാണ് ഇപ്പോൾ പഠിക്കുന്നത്.

Please follow and like us: