ഇരിങ്ങാലക്കുട മണ്ഡലത്തിൽ
20 റോഡുകൾ
നവീകരിക്കാൻ രണ്ട് കോടി രൂപയുടെ ഭരണാനുമതി..
ഇരിങ്ങാലക്കുട:നിയോജകമണ്ഡലത്തിലെ 20 റോഡുകൾ അടിയന്തിരമായി പുനരുദ്ധരിക്കും. ഇതിന് രണ്ടുകോടി രൂപയുടെ ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
കാട്ടൂര്‍ പഞ്ചായത്തിലെ മൂന്നു റോഡുകളും കാറളം പഞ്ചായത്തിലെ രണ്ടു റോഡുകളും മുരിയാട് പഞ്ചായത്തിലെ മൂന്നു റോഡുകളും ആളൂര്‍ പഞ്ചായത്തിലെ നാലു റോഡുകളും വേളൂക്കര പഞ്ചായത്തിലെ രണ്ടു റോഡുകളും പടിയൂര്‍ പഞ്ചായത്തിലെ രണ്ടു റോഡുകളും, കൂടാതെ ഇരിങ്ങാലക്കുട നഗരസഭയിലെ നാല് റോഡുകളുമാണ് പുനരുദ്ധരിക്കുക. ഗതാഗത യോഗ്യമല്ലാതായ റോഡുകളുടെ അടിയന്തര പുനരുദ്ധാരണത്തിനു വകയിരുത്തിയ തുകയിൽനിന്നാണ് പണം അനുവദിക്കുന്നത്.
ഓരോ റോഡിനും പത്തുലക്ഷം രൂപ വീതമാണ് ഭരണാനുമതി. വിവിധ പഞ്ചായത്തുകളിൽ പ്രവൃത്തി നടക്കാൻ പോകുന്ന റോഡുകൾ ഇവയാണ്:
കാട്ടൂര്‍: അല്‍ബാബ് – അയ്യങ്കാളി റോഡ് (വാര്‍ഡ് 13), അയ്യങ്കാളി – ജനശക്തി റോഡ് (വാര്‍ഡ് 13), മാവുംവളവ് – മധുരംപിള്ളി ബ്രാഞ്ച് റോഡ് (വാര്‍ഡ് 11)
കാറളം: കുറ്റിക്കാട്ട് റോഡ് (വാര്‍ഡ് 7), ചെമ്മണ്ട ക്ലയര്‍ ഭവന് റോഡ് (വാര്‍ഡ് 4)
മുരിയാട്: മഠത്തിക്കര – വെറ്റില മൂല റോഡ് (വാര്‍ഡ് 11), ആനന്ദപുരം – നമ്പ്യങ്കാവ് റോഡിലെ പടന്ന കോളനി മുതല്‍ ഇരിങ്ങാലക്കുട നഗരസഭ അതിര്‍ത്തി വരെ (വാര്‍ഡ് 16, 17), എടയ്ക്കാട്ടുപാടം റോഡ് (വാര്‍ഡ് 10)
ആളൂര്‍: കാല്‍വരിക്കുന്ന് റോഡ് (വാര്‍ഡ് 7), ദുബായ് റോഡ് (വാര്‍ഡ് 21), പുതൂര്‍ – ആശാരിക്കോട്ട റോഡ് (വാര്‍ഡ് 14), പുതുച്ചിറ കനാല്‍ ബണ്ട് റോഡ് (വാര്‍ഡ് 23)
വേളൂക്കര: കടുപ്പശ്ശേരി റോഡിലെ മണ്ണാറമൂല മുതല്‍ പുന്നക്കുളം ജംങ്ഷന് വരെ (വാര്‍ഡ് 6, 16), ഷാജി തറയില്‍ റോഡ് (വാര്‍ഡ് 2)
പടിയൂര്‍: കുട്ടാടംപാടം റോഡ് (വാര്‍ഡ് 9), എസ്.എന്‍. റോഡ് (വാര്‍ഡ് 12)
ഇരിങ്ങാലക്കുട നഗരസഭ: സ്കൂള്‍ റോഡ് (ഡിവിഷന് 1), നമ്പ്യങ്കാവ് – ആനന്ദപുരം റോഡിലെ നമ്പ്യങ്കാവ് മുതല്‍ നഗരസഭ അതിര്‍ത്തി തീരുന്ന വരെയുള്ള റോഡ് (ഡിവിഷന് 9), പറക്കുളം റോഡില്‍ കലുങ്ക് മുതല്‍ ഗാന്ധിഗ്രാം ഗ്രൗണ്ട് വരെയുള്ള ഭാഗം (ഡിവിഷന് 14, 16), പാട്ടമാളി റോഡ് (ഡിവിഷന് 24).