എടതിരിഞ്ഞി എച്ച്ഡിപി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുൽസവം ഫെബ്രുവരി 20 ന്..
ഇരിങ്ങാലക്കുട: എടതിരിഞ്ഞി എച്ച്ഡിപി സമാജം ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുൽസവം ഫെബ്രുവരി 20 ന് ആഘോഷിക്കും. ജില്ലാ ഭരണകൂടത്തിൻ്റെയും റവന്യു, പോലീസ്,ആരോഗ്യ വകുപ്പുകളുടെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ആഘോഷങ്ങളെന്ന് സമാജം പ്രസിഡണ്ട് ഭരതൻ കണ്ടേങ്കാട്ടിൽ, സെക്രട്ടറി ദിനചന്ദ്രൻ കോപ്പുള്ളിപറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.20 ന് പുലർച്ചെ 4 ന് നിർമ്മാല്യദർശനം, തുടർന്ന് ക്ഷേത്ര ചടങ്ങുകൾ, 9 ന് എഴുന്നള്ളിപ്പ്, തുടർന്ന് അഭിഷേകങ്ങൾ, വൈകീട്ട് 4 ന് കാഴ്ചശീവേലി ,തുടർന്ന് ദീപാരാധന, അത്താഴപൂജ എന്നിവയാണ് പ്രധാന പരിപാടികൾ. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലേക്കുള്ള വിവിധ വിഭാഗങ്ങളുടെ കാവടി വരവും ക്ഷേത്രത്തിനുള്ളിലെ കലാപരിപാടികളും ഒഴിവാക്കിയിട്ടുണ്ട്. 15 ആനകളെ എഴുന്നെള്ളിക്കാനാണ് അനുമതി കിട്ടിയിട്ടുള്ളത്. വൈസ് – പ്രസിഡണ്ട് ഇ വി ബാബുരാജ്, ജോ. സെക്രട്ടറി ഉദയകുമാർ കല്ലട, ഭരണ സമിതി അംഗങ്ങളായ സുധാകരൻ മുതുപറമ്പിൽ, സുധാകരൻ കൈമാപറമ്പിൽ, വി വി അജിതൻ, ശകുന്തള രാജേന്ദ്രൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.